ആനക്കൽ

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കൽ.


ഭൂപ്രകൃതി

കവ -മലമ്പുഴ അണക്കെട്ടിന് പിന്നിൽ സ്ഥിതിചെയ്യുന്നു.കേരളത്തിലെ പാലക്കാട് നിന്ന് 16 കിലോമീറ്റർ വടക്കു കിഴക്ക്. റിസർവോയറിനു ചുറ്റുമുള്ള തോട്ടങ്ങൾ , മനോഹരമായ കുന്നു കൾ,പുൽമേടുകൾ, പരന്നു കിടക്കുന്ന വനപ്രദേശം, പുഴകൾ ,നീർച്ചാലുകൾ  തുടങ്ങിയവ ആനക്കലിനെ കൂടുതൽ മനോഹരമാക്കുന്നു .മലമ്പുഴ ആനക്കൽ റോഡിലൂടെയുള്ള യാത്ര   പ്രകൃതി സ്നേഹികളുടെ പറുദീസയിലേക്കുള്ള യാത്രയാണ് . അപൂർവയിനം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രംകൂടിയാണ് ഈ  പ്രദേശം.