ജി. എൽ. പി. എസ്. കയറാടി
വിലാസം
കയറാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201721570




ചരിത്രം

കൊല്ല വര്‍ഷം 1105-06, ഇംഗ്ലീഷ് വര്‍ഷം 1929-30 വര്‍ഷം മുതല്‍ അടിപ്പെരണ്ട തറയിലും, കയറാടി മദ്രസ നില്‍ക്കുന്ന സ്ഥലത്തും ഓരോ സ്വകാര്യ മാനേജ്‌മെന്റ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. ഇവിടെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചു കിട്ടണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മറ്റ് രണ്ട് സ്വകാര്യ സ്കൂളുകളും ലയിപ്പിച്ചു കൊണ്ട് നടുപ്പതി എന്ന സ്ഥലത്ത് 1950-ല്‍ കയറാടി സ്റ്റാഫ് മാനേജ്മെന്റ് എയ്ഡഡ് എല്‍. പി സ്കൂള്‍ അനുവദിച്ചു. ടി സ്കൂള്‍ കെട്ടിടം തിരു-കൊച്ചി സംസ്ഥാനം വക നിര്‍മ്മിച്ചതാണ്. ആയത് ഈ സ്കൂളിലെ അദ്ധ്യാപകര്‍ക്ക് സ്കൂള്‍ നടത്തുവാന്‍ പ്രതിമാസം മൂന്ന് രൂപ വാടകയ്ക്ക് നല്‍കുകയാണ് ചെയ്തത്. 1950-ാം ആണ്ട് സെപ്തംബര്‍ മാസം 11ന് തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖന്‍ തിരുമനസ്സിനു വേണ്ടി ചീഫ് സെക്രട്ടറി ഗോവിന്ദമേനോനും ടി സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ 1. ശ്രീധരനുണ്ണി കര്‍ത്താവ് ടി സ്കൂളിലെ അദ്ധ്യാപകരായ 2. ചാമുക്കുട്ടി മേനോന്‍ 3.നാരായണനുണ്ണി കര്‍ത്താ 4. സോമസുന്ദരന്‍‍ പിള്ള 5. കാതര്‍ റാവുത്തര്‍ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിന്‍ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

                              ചിറ്റൂര്‍ താലൂക്ക് തിരുവഴിയാട് വില്ലേജ് നടുപ്പതിയില്‍ സര്‍വേ നമ്പര്‍ 1040/30,596 എന്നീ സര്‍വേ നമ്പറുകളിലായി 99 സെന്റ് സ്ഥലവും അതില്‍ എട്ട് ക്ലാസ് മുറികള്‍ ഉള്ള ഓട് മേഞ്ഞ കെട്ടിടം, ആള്‍ മറയുള്ള കിണര്‍, രണ്ടു മൂത്രപ്പുര, ഓട് മേഞ്ഞ ഒരു കക്കൂസ് എന്നിവ ഉള്‍പ്പെട്ടതായിരുന്നു സ്കൂള്‍. ജനങ്ങളുടെ ആവശ്യപ്രകാരം 24-6-85 ന് സ്കൂള്‍ ഏറ്റെടുക്കുവാന്‍ ബഹു:കേരള ഹൈക്കോടതി ആവശ്യപ്പെടുകുയും പാലക്കാട് ജില്ലാ കളക്ടര്‍ 8-7-85 ന് സ്കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് 7-4-90 ല്‍ പ്രസ്തുത സ്കൂള്‍ ഗവണ്‍മെന്റ് സ്കൂള്‍ ആക്കി വിജ്ഞാപനം ഇറക്കുകയും ഉണ്ടായി. 1996- ല്‍ ശ്രീ വി. എസ്. വിജയരാഘവന്‍ എം. പി. യുടെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച് പണിത നാലു ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും 2003-ല്‍ ശ്രീ എന്‍. എന്‍. കൃഷ്ണദാസ് എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റോര്‍ മുറിയും 2003-ല്‍ അയിലൂര്‍ ഗ്രാമപഞ്ചാത്തില്‍ നിന്നും നിര്‌മ്മിച്ചു നല്‌കിയ പാചകപുരയും ഈ സ്കൂളില്‍ അധികമായി പിന്നീട് ലഭിച്ചവയാണ്, സ്കൂളിന്റെ മുന്‍വശത്തും വടക്ക് വശത്തും കിഴക്കു വശത്തും ചുറ്റു മതിലും മുന്‍വശത്ത് ഒരു ഗേറ്റും പേരെഴുതിയ കമാനവും  നിര്‍മ്മിച്ചിട്ടുണ്ട്. 
                             സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നടത്തുവാന്‍ മറ്റ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവിടെ ഗവണ്‍മെന്റ് സ്കൂള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂള്‍ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികള്‍ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോള്‍ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണന്‍ വക സ്ഥലം, വടക്ക് പോള്‍ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഉണ്ട്. എന്നിരുന്നാലും കാലാനുസൃതമായ നവീകരണം കടന്നു വരേണ്ടതുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കയറാടി&oldid=256970" എന്ന താളിൽനിന്ന് ശേഖരിച്ചത്