ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് . മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
സയൻസ് ക്ളബ്
ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ സ്‌കൂളിൻരെ മുന്നോട്ടുള്ള പ്രയാണത്തിൽ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.
ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും കുട്ടികളെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്
പരിസ്ഥിതി ക്ലബ്ബ്
ഐടി ക്ലബ്ബ്
ഐടി ക്ലബ്ബ് വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് .ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.
ഹിന്ദി ക്ളബ്
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.
ഇംഗ്ലീഷ് ക്ളബ്
ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ സ്‌കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ നടത്തിവരുന്നു.
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്ര ക്ളബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്.
പ്രവൃത്തി പരിചയ ക്ലബ്
പ്രവൃത്തി പരിചയ ക്ലബ് വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന അനുഭവങ്ങൾ സ്കൂളിൽ പ്രദാനം ചെയ്യുന്നു. ചിത്രത്തുന്നൽ, പനയോല കൊണ്ടുള്ള ഉൽപന്ന നിർമാണം, വെജിറ്റബ്ൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പാവനിർമ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിർമാണം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക വസ്തുനിർമാണം, കളിമൺ ശിൽപ നിർമ്മാണം എന്നീവയിൽ പരിശീലനം നേടുന്നു.
അറബി ക്ലബ്
നമ്മുടെ സ്കൂളിലും അറബി പഠനം ഉണ്ട്.ഉപജില്ല അറബി കലോത്സവത്തിൽ തുടർച്ചയായി എൽപി യുപി വിഭാഗം പങ്കെടുക്കുന്നു. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും എല്ലാ വർഷവും പങ്കെടുക്കുന്നു.വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.
സുരീലി ഹിന്ദി
സുരിലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികളിൽ ഹിന്ദിയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി ഭാഷ പ്രയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിനായി അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.
ആജ് കാ ശബ്ദ്
കുട്ടികൾ എല്ലാ ദിവസവും ഹിന്ദിയിൽ ഒരു വാക്കും അതിന്റെ അർത്ഥവും എഴുതിയിടുന്നു.ഹിന്ദിയിൽ കൂടുതൽ വാക്കുകൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ചെയ്യുന്നത്.
ചമക‍്തീ ഹിന്ദി
കുട്ടികൾ ഹിന്ദിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനുവേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഇംഗ്ളീഷ് വേൾഡ്
ഇംഗ്ലീഷ് പഠനത്തിന്റെ പ്രധാന സ്ക്കിൽസ് ആയ ലിസണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് ഇവ മെച്ചപ്പെടുത്തുന്നതിന് വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഇംഗളീഷ് അസംബ്ലി ആഴ്ചയിൽ ഒന്ന്. കുട്ടികൾ വിവിധ പ്രോഗ്രാമുകൾ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു. എല്ലാ ദിവസവും ഇംഗ്ളീഷ് ന്യൂസ് ഓഡിയോ, ന്യൂസ് ഹെഡ്‍ലൈൻസ് ഇവ നൽകുന്നു. കുട്ടികൾ വാർത്ത അവതരിപ്പിക്കുന്നു. ഷോർട്ട് മൂവീസ് (ഇംഗളീഷ്)കാണുന്നു.
ബാലോത്സവം
കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി ബാലോത്സവം എന്ന പരിപാടി നടത്തിവരുന്നു. വിവിധ രീതിയിൽ കഴിവുറ്റ കുട്ടികളെ മുൻപോട്ടു കൊണ്ടുവരിക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുട്ടികളിൽ സഭാകമ്പം ഒഴിവാക്കുന്നതിനും അവർക്ക് താല്പര്യമുള്ള മേഖലകളിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനും ഇതുവഴി സാധിക്കുന്നു.
...തിരികെ പോകാം... |
---|