പ്രവേശനോത്സവം

 

മലമ്പുഴ പഞ്ചായത്ത്തല പ്രവേശനോത്സവം ജൂൺ മൂന്നാം തീയതി തിങ്കളാഴ്ച എംഎൽഎ  എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കാഞ്ചന സുദേവൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് വാഴപ്പിള്ളി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ്, മുൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മുരളി ടി എൻ, മുൻ ഹെഡ്മിസ്ട്രസ് കുഞ്ഞിലക്ഷ്മി വെള്ളിൻതൊടി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ലേഖ കെ സി, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനമോൾ ആന്റണി, പിടിഎ പ്രസിഡണ്ട് എം ആർ ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ശാലിനി കെ എന്നിവർ ചടങ്ങിൽ ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനം

 

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജ്ജനം, മരത്തൈനടൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രചനകൾ, ചിത്രപ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു. ആശ്രമം സ്കൂളിൽ നിന്നും പരിസ്ഥിതി ദിനത്തിൽ നടാൻ 50 തൈകൾ ശ്രീ ഡോ. സിബിൻ- അസിസ്റ്റൻറ് കൺസർവേറ്ററി ഫോറസ്റ്റ് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ പാലക്കാട്- നമ്മുടെ സ്കൂളിന് നൽകി. വൃക്ഷത്തൈ നടൽ പരിപാടി ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനാ മോൾ ആന്റണി ഉദ്ഘാടനം ചെയ്തു. എസ് പി സി കുട്ടികളും അധ്യാപകരും വിദ്യാർത്ഥികൾക്ക് ഒപ്പം ചേർന്ന് പ്രവർത്തനങ്ങൾ നടത്തി.

അന്തർദേശീയ ബാലവേല വിരുദ്ധ ദിനം

 

ബാലവേല വിരുദ്ധ ദിനത്തിൽ കൗൺസിലിംഗ് അധ്യാപിക സ്മിതാ വിജയൻറെ നേതൃത്വത്തിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്നു.

അന്താരാഷ്ട്ര യോഗ ദിനാചരണം

 

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് വിദ്യാർത്ഥികൾക്ക് യോഗാഭ്യസനത്തെ കുറിച്ചുള്ള ബോധവൽക്കരണവും യോഗാഭ്യസനവും നൽകി.


അന്താരാഷ്ട്ര സംഗീത ദിനാചരണം

 

അന്താരാഷ്ട്ര സംഗീത ദിനത്തോടനുബന്ധിച്ച് ജൂൺ 21ന് സംഗീത അധ്യാപിക അശ്വതി ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീത പരിപാടികൾ സംഘടിപ്പിച്ചു.

ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണ ദിനത്തിൽ ജൂലൈ അഞ്ചിന് സ്കിറ്റ്, ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, അനുസ്മരണ പ്രഭാഷണം, കഥാപാത്ര പരിചയം, ചിത്രരചന, നൃത്താവിഷ്കാരം, ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

സുരീലി ഹിന്ദി ഉത്സവ്

ഹിന്ദി പഠനം രസകരമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയായ സുരീലി  ഹിന്ദിയുടെ വിവിധ പരിപാടികൾ കാഴ്ചവച്ചു. സുരീലി സഭയുടെ നേതൃത്വത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു. സെൽഫി കോർണർ വിദ്യാലയത്തിൽ സ്ഥാപിച്ചു. വിദ്യാർത്ഥികളും അധ്യാപകരും സെൽഫി എടുത്തു.