ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2024-25 അധ്യയന വർഷം ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുടക്കമായി. എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ സ്വീകരിച്ച‍ു. ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ് സ്വാഗതം പറഞ്ഞ‍ു. പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെട‍ുത്ത‍ു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ച‍ു.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ച‍ു.ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് നൽകിയ മാവിൽ തെെ നട്ട്കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറിലെ സ‍ുഭാഷ്,അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ പങ്കെട‍ുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക്‌ പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഹെൽപ്പ് ഡെസ്‍ക്

എസ് എസ് എൽ സി പ‍ൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി.

അഭിരുചി പരീക്ഷ

2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെട‍ുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 11 ന് സ്കൂളിൽ സംഘടിപ്പിച്ച‍ു.പ്രത്യേക സോഫ്‍റ്റ്‍വെയ‍ർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.28 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 24 പേർക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്‍തു.

അനുമോദനം

2023 വ‍‍ർഷത്തെ യ‍ു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുറ‍ുമ്പാല ഗവ.ഹെെസ്കൂളിലെ ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നിവരെ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി സിദ്ധിഖ് ആദരിച്ച‍ു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ എം എൽ എ കെെമാറി.

വായന ദിനം

വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബ‍ുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് ചെന്നലോട് ഗവ.യ‍ു പി സ്‍കൂളിലെ ധന‍ുപ എം കെ ഉദ്ഘാടനം ചെയ്തു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

എൿസ്‍ലെൻസ് അവാർഡ്

2024 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ക‍ുറ‍ുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ തുടർച്ചായി രണ്ടാം വർഷവുംഅർഹത നേട‍ുന്നത്. 29-06-2024 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ്, പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫി എന്നിവർ കേരള മ‍ുൻ ചീഫ് സെക്രട്ടറി ജയക‍ുമാറിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ച‍ു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.

ബഷീർ അന‍ുസ്‍മരണം

ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മ‍ുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ച‍ു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനു‍സ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യ‍ുമെൻറ‍റി പ്രദർശനം,ചിത്ര രചന, പ‍ുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.

അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല

വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മ‍ൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ  കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്.

തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ്  ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.

അലിഫ് ടാലൻറ് ടെസ്റ്റ് 2024

അറബിക് ക്ലബ്ബിൻെറ നേതൃത്വത്തിൽ അലിഫ് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ച‍ു.നമീറ നസ്‍റിൻ ഒന്നാം സ്ഥാനവും, മിസ്‍ന ഫാത്തിമ രണ്ടാം സ്ഥാനവും,മ‍ുഹമ്മദ് യാസ‍ർ മ‍ൂന്നാം സ്ഥാനവും നേടി.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2024 ജൂലെെ 26 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി.

യാത്രയയപ്പ് നൽകി

വിദ്യാലയത്തിലെ ഓഫീസ് ജീവനക്കാരനായ സോന‍ുവിന് യാത്രയയപ്പ് നൽകി.അഞ്ച് വർഷത്തോളം സ്കൂളിൽ ക്ലർക്ക് തസ്‍തികയിൽ സേവനം ചെയ്ത സോനുവിന് തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.2023 ജൂലെെ 27 ന് ചേർന്ന യാത്രയയപ്പ് ചടങ്ങിൽ അധ്യാപരും ജീവനക്കാരും പങ്കെട‍ുത്തു.

സ്‍പോ‍ർ‍ട്‍സ് കിറ്റ്

പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റ‍ുവാങ്ങി.

യ‍ുദ്ധവിര‍ുദ്ധദിനം

സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യ‍ുദ്ധവിര‍ുദ്ധദിനം ആചരിച്ച‍ു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.

സ്ററാർ ഗ്ര‍ൂപ്പിനെ അഭിനന്ദിച്ച‍ു

സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യ‍ുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്ര‍ൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറ‍ുകൾ അണിയിച്ച‍ു അനുമേദിച്ച‍ു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ അക്കാദമിക മികവിനാണ് പ‍ുരസ്‍കാരം നൽകുന്നത്.