എ യു പി എസ് മടവൂർ/പ്രവർത്തനങ്ങൾ/2024-25
പൊതു തിരഞ്ഞെടുപ്പ് രീതിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
മടവൂർ : തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. മടവൂർ എ യു പി സ്കൂളിലാണ് പൊതു തിരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്.
പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിൽ ആയിരുന്നു മത്സരാർത്ഥികളും അണികളും രംഗത്തിറങ്ങിയത്. സ്കൂൾ ലീഡർ , ഡെപ്യൂട്ടി ലീഡർ , ആർട്സ് ക്ലബ് സെക്രട്ടറി, സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി തുടങ്ങിയ സ്ഥാനത്തേക്കായി അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്നും 23 സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങി. പുസ്തകം, സൈക്കിൾ , ആന,കത്രിക,ബലൂൺ, പഴം, ആപ്പിൾ, തീവണ്ടി, ഇല, പേന, തൊപ്പി, ക്ലോക്ക്, വിമാനം, ബസ്, ഗ്ലാസ്, ഫുട്ബോൾ , ടി വി , കാർ ,ഷട്ടിൽ ബാറ്റ് , കസേര, ചെണ്ട, ക്രിക്കറ്റ് ബാറ്റും എന്നീ ചിഹ്നങ്ങളായിരുന്നു സ്ഥാനാർത്ഥികൾക്ക് നൽകിയത് . സ്കൂൾ രജിസ്റ്റ്റിൽ പേരുള്ള മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സമ്മതിദാന അവകാശം ഉണ്ടായിരുന്നത്.
വിജ്ഞാപനം, പത്രിക സമർപ്പണം, സൂക്ഷമ പരിശോധന, പത്രിക പിൻവലിക്കൽ , വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ ഘട്ടങ്ങളായാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. പ്രചരണ പരിപാടികളും , സ്ഥാനാർത്ഥികളും വിദ്യാർത്ഥികളും തമ്മിലുള്ള സംവാദ പരിപാടിയും മത്സരാ വേശം ഉണർത്തി. വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രിസൈഡിംഗ് ഓഫിസർ , പോളിംഗ് ഓഫീസർ, ബൂത്ത് ഏജന്റ്, സെക്യൂരിറ്റി ഓഫിസർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചത്. വോട്ടർ അകത്തെത്തിയാൽ ബൂത്തിനകത്ത് പോളിംഗ് ഏജന്റ് മാരും ഉദ്യോഗസ്ഥരും റെഡി. തിരിച്ചറിയൽ കാർഡ് പരിശോധിച്ചു വോട്ടേഴ്സ് ലിസ്റ്റിൽ ഒത്തു നോക്കിയ ശേഷമാണ് വോട്ടറുടെ വിരലിൽ മഷി പുരട്ടിയത്. തുടർന്ന് വോട്ട് ചെയ്യാൻ മെഷീനിനടുത്തേക്ക് അവിടെ സജ്ജീകരിച്ച മെഷീനിൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും. ഇഷ്ട സ്ഥാനാർത്ഥിക്ക് നേരെയുള്ള ബട്ടണിൽ വിരൽ അമർത്തിയാൽ ബീപ്പ് ശബ്ദം.
95% വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി.രാവിലെ 10:30 ന് ആരംഭിച്ച വോട്ട് വൈകുന്നേരം 4.00 ന് അവസാനിച്ചു. തുടർന്ന് ഫലപ്രഖ്യാപനവും നടന്നു.
പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അതേപടി നടപ്പാക്കി തിരഞ്ഞെടുപ്പ് രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞെന്ന് പ്രധാന അധ്യാപിക വി ഷക്കീല ടീച്ചർ.
വായനദിനം
മടവൂർ : മടവൂർ എ യു പി സ്കൂളിൽ വായനദിനം ആഘോഷിച്ചു. വായനാദിനാചരണത്തോടനുബന്ധിച്ച് അമ്മമാരുടെ സ്നേഹസമ്മാനമായ വായനാകാർഡ് വായിച്ചുകൊണ്ട് തുടക്കം കുറിച്ചു. സ്കൂൾ റീഡേഴ്സ് തിയേറ്റർ,ക്വിസ് പ്രോഗ്രാം, പുസ്തകപരിചയം, ക്ലാസ് തല സാഹിത്യോത്സവം, തുടങ്ങിയവ സംഘടിപ്പിച്ചു.
യു പി വിഭാഗം വായനക്കുറിപ്പ് മാഗസിൻ പ്രകാശനം ചെയ്തു. സർഗാത്മ കഴിവുകളിൽ മികവേറാൻ ക്ലാസ് തല സാഹിത്യോത്സവം നടത്തി. വായനാദിനത്തിൽ പുസ്തകങ്ങൾ സംഭാവനകൾ ചെയ്ത് മടവൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകയായി.
ബലി പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് മടവൂർ എ യു പി സ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ് നടത്തി. മെഹന്ദി ഡിസൈനിങ്, കാലിഗ്രാഫി, മൈലാഞ്ചിയിടൽ മത്സരവും നടന്നു. എൽ പി വിഭാഗം മെഹന്ദി ഡിസൈനിങ് മത്സരത്തിൽ ഫാത്തിമ ലൈബ ഒന്നാം സ്ഥാനം നേടി. നൈല& ആയിഷ അമൃൻ രണ്ടാം സ്ഥാനവും ലനാ ഫാത്തിമ മൂന്നാം സ്ഥാനവും പങ്കിട്ടു. യുപി വിഭാഗം
കാലിഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം ഹന്ന ഷെറിൻ. മൈലാഞ്ചി ഇടൽ മത്സരത്തിൽ യുപി വിഭാഗം ഒന്നാം സ്ഥാനം ഐഷ സെൽവ& സിയാ ഫാത്തിമ, ശാലിയ&ആയിഷ ഷെറിൻ,
റിയ ഫാത്തിമ& അഞ്ജന എന്നിവർ നേടി. സ്കൂൾ പ്രധാന അധ്യാപിക വി ഷക്കീല ടീച്ചർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
മടവൂർ: മടവൂർ എ യു പി സ്കൂളിൽ ബഷീർ അനുസ്മരണ ദിനം വിപുലമായി ആഘോഷിച്ചു.
നടനും സംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ബന്ന ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി ഷക്കീല ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. വായനാദിനവുമായി ബന്ധപ്പെട്ട വിദ്യാരംഗം കലാസാഹിത്യവേദി, റീഡേഴ്സ് തീയേറ്റർ എന്നിവയ്ക്ക് തുടക്കം കുറിച്ചു.
ക്വിസ് പ്രോഗ്രാം, ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരം, ചിത്രരചന, ബഷീർ കഥാപാത്ര വേഷപ്പകർച്ച, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.
അനുയോജ്യമായ പശ്ചാത്തലത്തിലും വേഷവിതാനങ്ങളിലും സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ച "മുച്ചീട്ട് കളിക്കാരന്റെ മകൾ" നാടകാവിഷ്കാരം ഏറെ ശ്രദ്ധേയമായി. പി.ടി. എ പ്രസിഡന്റ്
ടി കെ അഷ്റഫ്, അധ്യക്ഷത വഹിച്ച ചടങ്ങിൽ കരീം മാസ്റ്റർ, ടി കെ സൈനുദ്ധീൻ, ടി കെ അബൂബക്കർ മാസ്റ്റർ, പി യാസിഫ്, എം എം വഹീദ, എ പി വിജയകുമാർ, പി പി സയിദ, കെ കെ ഫാത്തിമ എന്നിവർ സംസാരിച്ചു.
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
മടവൂർ സ്കൂൾ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചുകൊണ്ട് രാഘവൻ അടുക്കത്ത് സ്കൂൾ മാനേജർ എന്നിവർ സംസാരിച്ചു രക്ഷിതാക്കൾക്ക് ഹഫീഫ ടീച്ചർ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പായസവിതരണം നടത്തി
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മടവൂർ എ യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും , ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.
എം അബ്ദുൽ അസീസ് മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാന അധ്യാപിക വി ഷക്കീല ടീച്ചർ, സംസാരിച്ചു.
സ്കൂളിലെ എല്ലാ കുട്ടികളും ലഹരിക്കെതിരെ തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ അസംബ്ലി ശ്രദ്ധേയമായി.
പ്ലക്കാർഡ് നിർമ്മാണം, ലഹരിക്കെതിരെ കൈപ്പത്തി പതിക്കൽ, ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു. എം.എം.വഹീദ,പി യാസിഫ്,സി. ഹുസൈൻ കുട്ടി, എ പി വിജയകുമാർ,എന്നിവർ പങ്കെടുത്തു.
2022-23 വരെ | 2023-24 | 2024-25 |