എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം

നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക NSS ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി അനിത ടീച്ചർ സ്വാഗതം ആശംസിച്ചു. - മാനേജർ ശ്രീ R സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലർ ശ്രീമതി സ നി ല ഉദ്ഘാടനം ചെയ്തു.മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളായ ശ്രീ KTമുരളി മാസ്റ്റർ, ശ്രീ P ശിവദാസൻ ,ശ്രീ R അനിൽകുമാർ ,ശ്രീ രാമദാസ് PTAപ്രസിഡൻ്റ് ശ്രീ. ശ്രീ വേണു , SMc ചെയർമാൻ ശ്രീ P ബാവേഷ് , ശ്രീ P രാജീവ്, SPC പ്രതിനിധിയായി നിയ കെ.എ , അനുരൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് മാനേജ്മെൻ്റ് നോട്ട് ബുക്കുകൾ വിതരണം ചെയ്തു. ഈ വർഷം SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും മാനേജ്മെൻ്റ് മെമൻ്റോ നൽകി ആദരിച്ചു. ശ്രീ A അനിൽകുമാർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി. രക്ഷിതാക്കൾക്കുള്ളചടങ്ങിൽ HM ശ്രീമതി. ശോഭ ck നന്ദി പറഞ്ഞു .
പരിസ്ഥിതി ദിനം

നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക Nss ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. മാനേജർ ശ്രീ. ആർ സുരേഷ് കുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീ എ.അനിൽകുമാർ സ്വാഗതം പറഞ്ഞു. നിലമ്പൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. സ്കറിയ കിനാംതോപ്പിൽ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ മധുര വനം പദ്ധതി കേഡറ്റുകൾക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു .വാർഡ് കൗൺസിലർ ശ്രീമതി P സനില ,PTA പ്രസിഡൻ്റ് ശ്രീ P ശ്രീവേണു ,SMC ചെയർമാൻ ശ്രീ P ബാവേഷ് , പ്രിൻസിപ്പാൾ ശ്രീമതി P അനിത എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനം പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഏറ്റുപറഞ്ഞു കൊണ്ടുളള സ്കിറ്റ് എന്നിവയും നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
അന്തർദേശീയ യോഗദിനം ,ലോക സംഗീത ദിനം


നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക Nss ഹയർ സെക്കൻററി സ്കൂളിൽ ജൂൺ 21 അന്തർദേശീയ യോഗദിനം ,ലോക സംഗീത ദിനം എന്നിവ ആചരിച്ചു. സ്കൂളിലെ SPC , സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾക്കായി യോഗാചാര്യൻ സുബ്രഹ്മണ്യൻ മാസ്റ്റർ യോഗ പ്രദർശനവും പരിശീലനവും നടത്തി. HM ശോഭ CK സ്വാഗതം പറഞ്ഞു.സംഗീത ദിനം സംഗീത അധ്യാപിക ദീപ ടീച്ചറുടെ നേതൃത്വത്തിൽ വിവിധ സംഗീത പരിപാടികളോടെ ആചരിച്ചു. വൈഗ .TP 10C , അദിതി 9A ,ഗായത്രി 8 D എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. .നിയKA 9 C സംഗീത ദിന സന്ദേശവും യോഗ ദിന സന്ദേശവും നൽകി .
ലോക ലഹരി വിരുദ്ധ ദിനം



മന്നം സ്മാരക എൻ എസ് എസ് ഹയർ സെക്കൻ്റെ റി സ്കൂളിൽജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം അതിഗംഭീരമായി ആചരിച്ചു. എസ് പി സി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം, സ്ക്കൂൾ മാനേജർ ആർ സുരേഷ് കുമാർ സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ലഹരി വിരുദ്ധ സന്ദേശം നൽകി ഫ്ലാഫ് മോബ് ഉദ്ഘാടനം ചെയ്തു.SPC യുടെ നേതൃത്വത്തിലുള്ള ലഹരിക്കെതിരെ കൈയ്യൊപ്പ് എന്ന പദ്ധതി HM incharge A .Anil Kumar കൈയ്യൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പു ചാർത്തി പങ്കാളികളായി. Scout and Guide ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഗാനം, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ സന്ദേശം എന്നിവയും,JRC യുടെ നേതൃത്വത്തിൽ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം എന്നിവയും SPC, ലഹരി വിരുദ്ധ ക്ലബ്, Scout and Guides , ലിറ്റിൽകൈറ്റ്സ് , JRC , എന്നീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ്, ലഹരിക്കെതിരെ മനുഷ്യചങ്ങല നിർമ്മിക്കുകയും ചെയ്തു.
ജൂനിയർ SPC കുട്ടികളുടെ ആദ്യക്ലാസ്

മന്നം സ്മാരക എൻ എസ് എസ് ഹയർ സെക്കഡറി സ്ക്കൂളിൽ ജൂനിയർ SPC കുട്ടികളുടെ ആദ്യക്ലാസ് സബ് ഇൻസ്പെക്ടർ വിഷ്ണു .വി നിർവ്വഹിച്ചു. കുട്ടികൾ പാലിക്കേണ്ട നിയമങ്ങൾ എന്തൊക്കെയാണ് എന്നും,ഭാരതീയ ന്യായസംഹിത (BNS), ഭാരതീയ നഗരിക് സുരക്ഷ സംഹിത (BNSS), ഭാരതീയ സാക്ഷ്യ അധിനിയമം (BSA) എന്നീ നിയമങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം ഉളവാക്കി. അതോടൊപ്പം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും ശ്രദ്ധേയമായി. സ്കൂളിലെ പോലീസ് ഇൻസ്പക്റ്ററായ സുബൈറുദ്ധീൻ. കെ.പി രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് എന്തൊക്ക നിയമങ്ങൾ പാലിക്കണം എന്നും വ്യക്തമാക്കി. പ്രധാനാദ്ധ്യാപികയായ ശോഭ സി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ശ്രീ വേണു .പി ആശംസ അറിയിക്കുകയും ചെയ്തു.SPC സി.പി.ഒ മാരായ ജിതിൻ കെ,അനില എ.പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ബഷീർ ദിനം
മന്ന സ്മാരക എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു .അനിത ടീച്ചർ ബഷീർ അനുസ്മരണം നടത്തി. കുട്ടികൾ വരച്ച ബഷീറിൻ ൻ്റെ ചായ ചിത്രത്തിന്റെ പ്രകാശനം H M incharge A Anilkumar നിർവഹിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ ആതിര കുട്ടികൾക്കായി പരിചയപ്പെടുത്തി. തുടർന്ന് ബഷീർകൃതികളെയും കഥാപാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്താനായി വീഡിയോ പ്രദർശനവും നടത്തി .ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്റർ ബീന ടീച്ചർ സ്വാഗതവും, ചടങ്ങിൽ വിദ്യാർഥി പ്രതിനിധി അനാമിക നന്ദിയും പറഞ്ഞു.