എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പ്രവർത്തനങ്ങൾ/2023-24

പ്രവേശനോത്സവം

നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക NSS ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി അനിത ടീച്ചർ സ്വാഗതം ആശംസിച്ചു. - മാനേജർ ശ്രീ R സുരേഷ് കുമാർ അധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലർ ശ്രീമതി സ നി ല ഉദ്ഘാടനം ചെയ്തു.മാനേജ്മെൻറ് കമ്മിറ്റി ഭാരവാഹികളായ ശ്രീ KTമുരളി മാസ്റ്റർ, ശ്രീ P ശിവദാസൻ ,ശ്രീ R അനിൽകുമാർ ,ശ്രീ രാമദാസ് PTAപ്രസിഡൻ്റ് ശ്രീ. ശ്രീ വേണു , SMc ചെയർമാൻ ശ്രീ P ബാവേഷ് , ശ്രീ P രാജീവ്, SPC പ്രതിനിധിയായി നിയ കെ.എ , അനുരൂപ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പുതുതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് മാനേജ്മെൻ്റ് നോട്ട് ബുക്കുകൾ  വിതരണം ചെയ്തു. ഈ വർഷം SSLC പരീക്ഷയിൽ  വിജയിച്ച മുഴുവൻ കുട്ടികളെയും മാനേജ്മെൻ്റ് മെമൻ്റോ നൽകി ആദരിച്ചു. ശ്രീ A അനിൽകുമാർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി. രക്ഷിതാക്കൾക്കുള്ളചടങ്ങിൽ HM ശ്രീമതി. ശോഭ ck നന്ദി പറഞ്ഞു '

പരിസ്ഥിതി ദിനം

നിലമ്പൂർ ചക്കാലക്കുത്ത് മന്നം സ്മാരക Nss ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. മാനേജർ ശ്രീ. ആർ സുരേഷ് കുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീ എ.അനിൽകുമാർ സ്വാഗതം പറഞ്ഞു. നിലമ്പൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. സ്കറിയ കിനാംതോപ്പിൽ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ മധുര വനം പദ്ധതി കേഡറ്റുകൾക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു .വാർഡ് കൗൺസിലർ ശ്രീമതി  P  സനില ,PTA പ്രസിഡൻ്റ് ശ്രീ P ശ്രീവേണു ,SMC ചെയർമാൻ ശ്രീ P ബാവേഷ് , പ്രിൻസിപ്പാൾ ശ്രീമതി  P അനിത എന്നിവർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനം പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം ഏറ്റുപറഞ്ഞു കൊണ്ടുളള സ്കിറ്റ് എന്നിവയും നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25