PSchoolFrame/പ്രവർത്തനങ്ങൾ

22:03, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12522 (സംവാദം | സംഭാവനകൾ) ('Academic Master plan 2025-26' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-26

uploaded school academic plan

പ്രവേശനോത്സവം

2024-25 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യഷതയിൽ 2024 ജൂൺ 3-ാം തീയതി സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ.സാജോ പൂവത്താനി നിർവ്വഹിച്ചു. ആശംസകളർപ്പിക്കുന്നതിനായി ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.പുന്നൂസ് തൊടുകയിൽ എത്തിയിരുന്നു.

തദ്ദവസരത്തിൽ രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം

സ്കൂൾ അധ്യാപിക ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നൽകി.

ലോക പരിസ്ഥിതി ദിനം

പോസ്റ്റർ നിർമ്മാണം,പതിപ്പ് തയ്യാറാക്കൽ,വൃക്ഷതൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

വായനദിനം

2024 ജൂൺ 19-ാം തീയതി മുതൽ 25-ാം തീയതി വരെ വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വായന മത്സരം, വായന കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം, കവിപരിചയം, കഥ-കവിത രചന മത്സരം എന്നിവ സംഘടിപ്പിച്ചു.

ലഹരി വിരുദ്ധദിനം

2024 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ സന്ദേശം ഹയർസെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ

ശ്രീ.മാത്യു എം കുര്യാക്കോസ് നൽകി.

ലോകജനസംഖ്യ ദിനം

2024 ജൂലൈ 11-ാം തീയതി ലോകജനസംഖ്യ ദിനം ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവും ദോഷവും

എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം അവതരിപ്പിച്ചു.

"https://schoolwiki.in/index.php?title=PSchoolFrame/പ്രവർത്തനങ്ങൾ&oldid=2756466" എന്ന താളിൽനിന്ന് ശേഖരിച്ചത്