ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

 
പരിസ്ഥിതി ദിനം സന്ദേശം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.

"സീഡ്ബോൾ ത്രോ" ആവേശമായി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി.

 
സാഹിത്യകാരി ഹൈറ സുൽത്താന

മാസ്റ്റർ മിസ്ട്രസ് തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

 
വായനാദിനാചരണം.

ജൂൺ 19 വായനാദിനാചരണം.

ജൂൺ 19 വായനാദിനാചരണം,ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ 9 30ന് ആരംഭിച്ച പരിപാടിയിൽ പ്രമുഖ എഴുത്തുകാരിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഹെയ്റ സുൽത്താന മുഖ്യാതിഥിയായിരുന്നു.രൂപത കോർപ്പറേറ്റ് മാനേജർ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.


ജൂൺ 21 ലഹരി വിരുദ്ധ ദിനാചരണം.

 
ലഹരി വിരുദ്ധ പ്രതിജ്ഞ

പുതുതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്  മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേതൃത്വം നൽകുന്നത് അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി, ഗീതിറോസ് തുടങ്ങിയവരാണ് .

ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.        

ഇതിൻറെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു.