ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25
2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - ജൂൺ 3 2024
പരിസ്ഥിതി ദിനം - ജൂൺ 5 2024
ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024
പെരുന്നാൾ ആഘോഷം - ജൂൺ 15 2024
വായനാ ദിനം - ജൂൺ 19 2024
ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024
പ്രവേശനോത്സവം
2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.നവാഗതർക്ക് അക്ഷരങ്ങൾഎഴുതിയ മാല അണിയിച്ചു. സമ്മാനപ്പൊതികളും ബലൂണുകളും മധുരവും നൽകി. ഹെഡ്മാസ്റ്റർ മുഹമ്മദ് ഹനീഫ രക്ഷിതാക്കളുമായി സംസാരിച്ചു.രക്ഷകർതൃ അവബോധ ക്ലാസ് നടത്തി. വാർഡ് മെമ്പർ ,ആബിദ് പാക്കട ,ബ്യൂണ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ക്ലാസുകളിൽ പാട്ടുകളും വിവിധ തരം പരിപാടികളുമായി പ്രവേശനോത്സവം ആഘോഷമാക്കി.
പരിസ്ഥിതി ദിനം (ജൂൺ 5 )
ലോക പരിസ്ഥിതി ദിനം 2024
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര ദിനം എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. കാമ്പസിൽ വൃക്ഷത്തൈകൾ നട്ടാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചത്. ശ്രീ മുഹമ്മദ് ഹനീഫ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർഥികൾ, അധ്യാപകർ എന്നിവർ ചേർന്നാണ് ചെടികൾ നട്ടത്.
ഞങ്ങളുടെ സ്കൂൾ "ജി.എൽ.പി.എസ് നൊട്ടപ്പുറം" 2024 ജൂൺ 5-ന് വ്യത്യസ്ത ക്ലാസുകളോടൊപ്പം വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി ഈ ദിനം ആഘോഷിച്ചു.
ഒന്നാം ക്ലാസിലെ കുട്ടികൾ മരം വരച്ച് നിറം നൽകുകയും രണ്ടാം ക്ലാസിലെ കുട്ടികൾ പ്ലക്കാർഡ് നിർമിക്കുകയും മരങ്ങൾ വരച്ച് നിറം നൽകുകയും ചെയ്തു. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു.എല്ലാ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും മത്സരങ്ങളിൽ പങ്കെടുത്തു.
ഓരോ കുട്ടികളും മത്സരത്തിൽ ആവേശത്തോടെ പങ്കെടുക്കുകയും അവരുടെ മാസ്റ്റർ പീസുകൾക്ക് ഭംഗിയായി നിറം നൽകുകയും ചെയ്തു. കളറിംഗ് എന്നത് സർഗ്ഗാത്മകതയെക്കുറിച്ചാണ്, ഇത് മികച്ചതും മൊത്തത്തിലുള്ളതുമായ മോട്ടോർ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒരു ദിവസം നീക്കിവയ്ക്കുന്നു, നമ്മുടെ പരിസ്ഥിതി ' പ്രവർത്തനവും.
ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024
ജൂൺ 12 ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂൾ അസംബ്ലി നടത്തി.ഹെഡ്മാസ്റ്റർ ബാലവേല വിരുദ്ധ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.ഈ ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. ==
പെരുന്നാൾ ആഘോഷം - ജൂൺ 15 2024
വലിയപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. മൈലാഞ്ചി ഇടൽ മത്സരം നടത്തി.എല്ലാ ക്ലാസിലും ആശംസാ കാർഡ് നിർമ്മിച്ച് കൈമാറ്റം ചെയ്തു. മാപ്പിളപ്പാട്ട് ആലാപനം നടത്തി. പെൺകുട്ടികളുടെ മെഗാ ഒപ്പനയും നടന്നു. ==
വായനാ ദിനം - ജൂൺ 19 2024
കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ശ്രീ പി എൻ പണിക്കരുടെ ഇരുപത്തഞ്ചാം ചരമവാർഷിക ദിനമായ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിപുലമായ പരിപാടികളാണ് നടത്തിയത്. വായന വാരാചരണം കൂ... കൂ... കൂ... കൂ... കഥ വണ്ടി എന്ന പരിപാടി ജൂൺ 19ന് തുടക്കം കുറിച്ചു .സ്കൂൾ അസംബ്ലിയിൽ വായനാദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് നാല് എ ക്ലാസ്സിലെ വിദ്യാർത്ഥി വായനാദിന പ്രബന്ധാവതരണം നടത്തി. എല്ലാ കുട്ടികളും വായനാദിന പ്രതിജ്ഞ എടുത്തു .തുടർന്ന് വായനാദിന കവിത അധ്യാപിക ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. തുടർന്ന് പ്രീപ്രൈമറി കുട്ടികളും ഒന്നാം ക്ലാസിലെ കുട്ടികളും ചേർന്ന് അക്ഷരവൃക്ഷം നിർമ്മിച്ചു.വായന വാരാചരണത്തിന്റെ രണ്ടാം ദിവസം എല്ലാ ക്ലാസുകളിലും കഥാകഥനവും കവിതാലാപനവും നടത്തി. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും അറബിക് പദ നിർമ്മാണമത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു.
വായന വാരാചരണത്തിന്റെ മൂന്നാം ദിവസം വ്യത്യസ്തമായ രീതിയിലുള്ള പ്രവർത്തനമാണ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലെയും ഓരോ കുട്ടികൾ വീതം മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പോയി കഥകൾ പറഞ്ഞു കേൾപ്പിച്ചു.
വാരാചരണ ത്തിന്റെ നാലാം ദിവസം ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസുകളിലും ശ്രാവ്യ വായന നടത്തി. ക്ലാസുകളിൽ ശ്രാവ്യ വായന ഒരു മത്സരമായി നടത്തുകയും ഒന്ന് രണ്ട് ക്ലാസുകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വായന വാരാചരണത്തിന്റെ അഞ്ചാം ദിവസം എല്ലാ ക്ലാസുകളിലും വിപുലമായ പരിപാടികൾ നടന്നു. ഒന്നാം ക്ലാസ്സുകളിൽ വിവിധ അക്ഷരങ്ങൾ ഉപയോഗിച്ച് ചിത്രം വരയ്ക്കുകയും അതിന് നിറം നൽകുകയും ചെയ്തു. എല്ലാ കുട്ടികളും വളരെ ആവേശകരമായ രീതിയിൽ പരിപാടിയിൽ പങ്കെടുത്തു. രണ്ടാം ക്ലാസിൽ വായനാദിനത്തിന്റെ പ്രാധാന്യം ഉളവാക്കുന്ന പോസ്റ്റർ നിർമ്മാണമാണ് ചെയ്തത്. മൂന്ന് നാല് ക്ലാസുകളിൽ പ്ലക്കാർഡുകൾ നിർമ്മിച്ചു.
വായന വാരാചരണത്തിന്റെ ആറാം ദിവസം എല്ലാ ക്ലാസുകളിലും അക്ഷരപ്പയറ്റ് നടത്തി. ഒന്ന് രണ്ട് ക്ലാസുകളിൽ വാക്കുകൾ ഉപയോഗിച്ചും മൂന്ന് നാല് ക്ലാസുകളിൽ കവിതകൾ വച്ചും അക്ഷരപ്പയറ്റ് നടത്തി.
വായന വാരാചരണത്തിന്റെ അവസാന ദിവസം ആദ്യ ക്ലാസുകളിൽ വായനാദിന ക്വിസ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.