സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്
വിലാസം
കാരന്തൂര്‍
സ്ഥാപിതം08 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-2017Abinkp2002




കോഴിക്കോ‍‍‍ട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തുര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1985ൽ സ്ഥാപിതമായി.

ചരിത്രം

കാരന്തൂര്‍ ദേശത്തെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകര്‍ന്നു നല്കുന്നതിനായി സൗഖ്യനികേതന്‍ എന്ന പേരില്‍ 1985-ല്‍ 70- ഓളം കുട്ടികളെ ചേര്‍ത്തുകൊണ്ട് ഒരു പ്രീപ്രൈമറി വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അഭിവന്ദ്യ പിതാവ് റൈറ്റ്. റവ. ഡോക്ടര്‍ മാക്സ്‌വെല്‍ നൊറോന‍യെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1995 -ൽ നേ‍ഴ്‌സറിയോടൊപ്പം 12 കുട്ടികളെ ചേര്‍ത്തുകൊണ്ട് എല്‍.പി.സ്കൂളായി ഉയർത്തി. 1996 മുതല്‍ ഈ സ്ക്കൂളിന്‍െറ പേര് സെന്റ് അലോ‍ഷ്യസ് ഇംഗ്ലീഷ് മീ‍‌ഡീയം എല്‍.പി.സ്കൂള്‍ എന്ന് മാറ്റുകയും ചെയ്തു. ഇവിടെ ഇപ്പോൾ 400 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ഫാദര്‍ മോണ്‍. തോമസ‌് പനക്കല്‍. പ്രധാനധ്യാപിക ഗിരിജ യു.കെ. നല്ലവരായ അദ്‌ധ്യാപകരുടെയുംരക്ഷിതാക്കളുടെയുംനാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുന്ദമംഗലംപഞ്ചായത്തിലെ കാരന്തൂര്‍, മുണ്ടിക്കൽ താഴം, കോണോട്ട്, മായനാട്,കുറ്റിക്കാട്ടൂര്, പയിമ്പ്ര, പെരിങ്ങൊളം, കുന്ദമംഗലം എന്നീ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മനേജ്‌മെന്‍റിന്‍െറ സഹായത്തോടെ നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.ചെറിയ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==രണ്ട് നിലകളുളള ആദ്യത്തെ കെട്ടിടത്തിനോട് ചേര്‍ന്ന് മൂന്ന് ക്ലാസ്സ് മുറിയുളള പുതിയ കെട്ടിടവും പ്രവര്‍ത്തിച്ചുവരുന്നു.ആകെ ഒന്‍പത് ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും,സ്‌റ്റാഫ് മുറിയും , കംപ്യൂട്ടര്‍ ലാബും, ലൈബ്രറിയും ഉണ്ട്. ഇതോടൊപ്പം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്‌ധ്യാപകര്‍ക്കും വെവേറെയായി ടോയ്‌ലെറ്റ് സൗകര്യങ്ങളും ഉണ്ട്. കുടിവെളളത്തിനായി കിണറും കുഴല്‍ കിണറും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാന്‍, ലൈറ്റ് , ഇന്‍റര്‍ കോം എന്നിവയും ഉണ്ട്. ആശയവിനിമയും നടത്തുന്നതിനായി എസ്സ്.എം.എസ്സ് സംവിധാനവും നിലവിലുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ അ‍ഞ്ച് കംപ്യൂട്ടറുകളും ഓഫീസ് ആവശ്യത്തിനായി ഒരു കപ്യൂട്ടറും സ്‌കാനറോടുകൂടിയ പ്രിന്‍റ‌ര്‍ സൗകര്യവും ഉണ്ട്.

മികവുകൾ

  • കഴിവുറ്റ അദ്‌ധ്യാപകര്‍
  • മികവുറ്റ പഠന‌നിലവാരം
  • നല്ല അച്ചടക്കം

ദിനാചരണങ്ങൾ

  • ജുണ്‍ 5 പരിസ്ഥിതി ദിനത്തില്‍ സ്ക്കൂള്‍ പരിസരം വ്യത്തിയാക്കുകയും വ്യക്ഷതൈകള്‍ നടുകയും ചെയ്തു.
  • ജൂണ്‍ 19 വായനാദിനം ആചരിച്ചു
  • ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപ‍ഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍െറ സാന്നിദ്ധ്യത്തില്‍ വിപുലമായി ആഘോഷിച്ചു.
  • സെപ്റ്റബര്‍ 5 അദ്‌ധ്യാപകദിനം

അദ്ധ്യാപകർ

|ഗിരിജ യു.കെ, |ബേബി ഗിരിജ, |അനു പീ. ആര്‍, |വിനീ‍‍ഷ ഡിക്രൂസ്, |ധന്യ പി, |രശ്മിത എം, |റോസ്‌മേരി, |ബിന്ദു കെ. പി, |ഡെബ്ബി ബെന്നറ്റ്, |സുജാത കെ പി, |ധന്യ പി ആര്‍, | സ്കൂള്‍ ചിത്രം= 1.jpeg

ക്ളബുകൾ

ഐ.റ്റി. ക്ളബ്

  • കുട്ടികള്‍ ഐ.റ്റി ലാബില്‍

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ വ്യക്ഷതൈകള്‍ വിതരണം ചെയ്തു.

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.302895,75.864777|width=800px|zoom=12}}