ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വ‍ർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3ന് നന്നായി നടന്നു. അഞ്ചാം ക്ലാസിൽ 51 കുട്ടികളും എട്ടാം ക്ലാസിൽ 104 കുട്ടികളും അഡ്മിഷൻ എടുത്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ, പി.ടി.എ പ്രസി‍ഡണ്ട് അൻവർ ടി.എ, രക്ഷകർത്താക്കൾ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥിസംഘടനയും ന്യൂ ഹീറോസ് ക്ലബും സ്പോർട്സ് ഉപകരണങ്ങൾ നല്കി.

കുട്ടികൾ സ്കൂൾ മുറ്റത്ത്.
കുട്ടികൾ സ്കൂൾ മുറ്റത്ത്.

ശതാബ്ദി ആഘോഷ സമാപനം

ചരിത്രപ്രസിദ്ധിയുള്ള കരൂപ്പടന്ന സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനം മെയ് 30 ന് സ്കൂൾ മൈതാനത്ത് നടന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു.കൊടുങ്ങല്ലൂർ എം.എൽ.എ ശ്രീ. അഡ്വ. വി.ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ പുതിയതായി പണി കഴിപ്പിച്ച ട്രസ് വർക്ക് ബഹു. തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പ്രിൻസ് സമർപ്പണം ചെയ്തു. തുടർന്ന് നിരവധി ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരെ അണിനിരത്തി ചാലക്കുടി അമ്മ കമ്മ്യൂണിക്കേഷൻസ് വിവിധ കലാപരിപാടികൾ നടത്തി.

പരിസ്ഥിതി ദിനാചരണം

ജൂൺ 5ന് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ. രമേശ് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ പ്ലക്കാർഡുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സയൻസ് അദ്ധ്യാപിക ശ്രീമതി നിഷിദ ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ചൊല്ലി. ജെ.ആർ.സി ക്ലബ്, ഇക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫലവൃക്ഷത്തെ നട്ടു. സീഡ് ബോൾ തയ്യറാക്കി. അടുക്കളത്തോട്ടനിർമ്മാണം നടത്തി. ഉച്ചക്ക് ശേഷം നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഹരിശാന്ത് കെ.എസ്, അൽ അമീൻ റഹീം, സെമിഹ ഇസ്മായിൽ എന്നിവർ വിജയികളായി.

കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകളുമായി
കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകളുമായി

ലഹരി വിരുദ്ധ ബോധവല്കരണ ക്ലാസ്

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അദ്ധ്യാപകർക്കുള്ള ലഹരിവിരുദ്ധ ബോധവല്കരണ ക്ലാസ് 30/05/2024ന് നടന്നു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി Resource person കൂടിയായ ശ്രീ ജദീർ പി.എം ക്ലാസ് എടുത്തു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായുള്ള മുൻകരുതലുകളെ കുറിച്ച് വിശദമായ ക്ലാസാണ് എടുത്തത്.

യാത്രയയപ്പ്

സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ സ്ഥലം മാറ്റം കിട്ടി പോയതുമായി ബന്ധപ്പെട്ട് ജൂൺ 18 ന് വിദ്യാലയത്തിൽ യാത്രയയപ്പ് നടത്തി. പുതിയ എച്ച്.എം ശ്രീമതി റംല വി.എം ഔദ്യോഗികമായി ചുമതലയേറ്റു.

സ്റ്റാഫംഗങ്ങൾ ടീച്ചർക്ക് ഉപഹാരം നല്കുന്നു

വായനദിനം

ജൂൺ 19ന് സ്കൂളിൽ വായനദിനം ആചരിച്ചു. തൃശൂർ ഡയറ്റ് ലക്ചറർ ശ്രീ സനോജ് എം.ആർ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഉണ്ടായി. ഒരു മാസം നീണ്ട് നില്ക്കുന്ന വായനമാസാചരണം ആണ് സ്കൂൾ നടത്തുന്നത്. വായനയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ തുടങ്ങി വിവിധയിനം പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രധാനാദ്ധ്യാപിക റംല ടീച്ചർ സംസാരിക്കുന്നു
പ്രധാനാദ്ധ്യാപിക റംല ടീച്ചർ സംസാരിക്കുന്നു