എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/പ്രവർത്തനങ്ങൾ
2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം 3/6/2024 തിങ്കൾകെ.കെ.രമേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രവീൺ ഗോപി മുഖ്യാതിഥി ആയി .MPTA ,PTA ,SMC പ്രതിനിധികൾ ,HM ശ്രീ ബി. പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തി
യൂണിഫോം ,പാഠപുസ്തക വിതരണം ,അക്കാദമിക കലണ്ടർ പ്രകാശനം എന്നിവയും നടന്നു .പ്രവേശനോത്സവ ഗാനാലാപനം ,ദൃശ്യാവിഷ്കാരം , എന്നിവയും ചടങ്ങിന് ശോഭ കൂട്ടി .നവാഗതരെ കിരീടമണിയിച്ചു സ്വീകരിച്ചു .ക്ലാസ്സ്മുറികളിൽ എത്തിച്ചു .എല്ലാവർക്കും മധുരം വിതരണം ചെയ്തു .