Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
                                                                                                                                                                                                                                                                            2024 - 25 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി വിദ്യാലയത്തിൽ ആഘോഷിച്ചു .കളഭം ചാർത്തിയും സമ്മാനപ്പൊതികളും വർണ്ണശലഭങ്ങളും നൽകി നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു .ഈശ്വര പ്രാർത്ഥനയോടെ  ആരംഭിച്ച യോഗത്തിന് മാനേജർ സിസ്റ്റർ മോളി അലക്സ് അദ്ധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ജെറോം  ചമ്മണിക്കോടത്തു ഉദ്ഘാടന കർമ്മം നിർവഹിച്ചു കൗൺസിലർ അരിസ്റ്റോട്ടിൽ എജുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ ആശംസകൾ അറിയിച്ചു .സർവ്വമത പ്രാർത്ഥനയും പുസ്തക വിതരണവും ഈ ദിനത്തിനെ അർത്ഥസമ്പന്നമാക്കി. പിടിഎ പ്രസിഡൻറ് ശ്രീ ഹാരിസ് ബാസ്‌റ്റിൻ  കൃതജ്ഞത അർപ്പിച്ചു .മധുര വിതരണവും മറ്റു കലാപരിപാടികളും ഈ ദിനത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി.