വായനാദിനം (ജൂൺ 19 2024) : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വായനാദിനാചരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരെയും കൃതികളെയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന പ്രദർശനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സീന ബിജു നാരായണൻ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാൻഡിൽ നടന്ന എക്സിബിഷനിൽ അൻപതോളം ഇന്ത്യൻ സാഹിത്യകാരന്മാരുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും എൻ എസ് എസ് ന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഷൈരാജ് വർഗീസ് ആമുഖപ്രഭാഷണം നടത്തി. സ്കൂളങ്കണത്തിൽ നടന്ന സംഗമത്തിൽ കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ്, സീനിയർ അസിസ്റ്റൻറ് മേരിക്കുട്ടി ജോസഫ്, ജോമോൻ വർഗീസ്, ജോമോൻ ജോസഫ്, ജിജോ ചെറിയാൻ, റോസ്മിൻ കല്ലൂപ്പറമ്പിൽ, മാർട്ടിൻ ജോൺ തുടങ്ങിയവർ വായനാദിന പരിപാടികൾക്ക് നേതൃത്വം നൽകി. കൃഷ്ണ മുരളി, എലിസബത്ത് ഫ്രാൻസിസ്, അലൻ ബാബു തുടങ്ങിയ വിദ്യാർത്ഥികൾ പരിപാടികൾ അവതരിപ്പിച്ചു. വായനാദിന ക്വിസ്, പത്രപാരായണം, നാടൻപാട്ട്, കടങ്കഥ, അടിക്കുറിപ്പ് തുടങ്ങിയ മത്സരങ്ങളും പുസ്തക പരിചയവും ചലച്ചിത്ര പ്രദർശനവും പൊതു ലൈബ്രറി സന്ദർശനവും വായനാ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

വായനാദിനാചരണം 2024