വി. എൽ. പി. എസ്. കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ)
വി. എൽ. പി. എസ്. കല്ലൂർ
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201722214





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ ജില്ലയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കാര്‍ഷിക ഗ്രാമമാണ് കല്ലൂര്‍.വിദേശ മിഷണറി ആയിരുന്ന അന്നത്തെ കല്‍ദായ സുറിയാനി സഭയുടെ അഭിവന്ദ്യ മെത്രാപ്പോലീത്ത മാര്‍ അഭിമലേക്ക് തിമോത്തിയോസ് ആണ് സ്കുള്‍ സ്ഥാപിച്ചത്.1926 ജൂണ്‍ മാസത്തിലാണ് സ്കുള്‍ സ്ഥാപിച്ചത്.പാശ്ചാത്യ ഭാഷയില്‍ 'മാതൃഭാഷ പഠിപ്പിക്കുന്ന 'എന്ന് അര്‍ത്ഥം വരുന്ന വെര്‍ണാകുലര്‍ ലോവര്‍ പ്രൈമറി സ്കുള്‍ എന്നാണ് വിദ്യാലയത്തിനു നാമകരണം ചെയ്തത്.

                                          ഏതാണ്ട് 1200ഓളം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം സ്കൂളിന്‍റെ ഭരണം നടത്തികൊണ്ടുപോകാന്‍ പ്രയാസം അനുഭവപ്പെട്ടപ്പോള്‍ മാനേജ്മെന്റ് ഈ സ്ഥാപനം അന്ന് നിലവിലുള്ള സ്റ്റാഫ്‌നെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്.അളഗപ്പനഗര്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള സുറായി പള്ളി അങ്കണത്തിലാണ് സ്കുള്‍ അന്ന് നടത്തിവന്നിരുന്നത്.പിന്നീട്‌ ഈ സ്ഥാപനം അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ സ്ഥലപരിമിതി മൂലം കല്ലുരില്‍ ഒരു ബ്രാഞ്ച് ആരംഭിക്കുകയും.പിന്നീട്‌ കല്ലുരില്‍ മെയിന്‍ സ്കുളും,ആമ്പല്ലൂരില്‍ ബ്രാഞ്ച്സ്കുളും ആയി തിരിച്ചു.ഇപ്പോള്‍ കല്ലുരില്‍ മാത്രമായി വിദ്യാലയം ഒതുങ്ങിയിരിക്കുകയാണ്.7 ഡിവിഷനുകളും 7 അധ്യാപകരും മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
                                                                കലാകായികം,ബുള്‍ബുള്‍,കമ്പ്യൂട്ടര്‍പരിശീലനം,സ്പോക്കണ്‍ ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വിദ്യാലയത്തില്‍ പരിശീലനം നല്‍കിവരുന്നുണ്ട്.ഞങ്ങളുടെ പ്രധാന അദ്ധ്യാപിക ശ്രീമതി: രാജിക ടീച്ചറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ സ്കൂള്‍ പുരോഗതിയിലേക്ക് മുന്നേറുകയാണ്.നമ്മുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=വി._എൽ._പി._എസ്._കല്ലൂർ&oldid=249615" എന്ന താളിൽനിന്ന് ശേഖരിച്ചത്