ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം (2024 June 3)
പി.സി.പാലം ഐ പി സി എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവം കാക്കൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിങ് കമ്മറ്റി അധ്യക്ഷൻ പി. പി. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ വിദ്യാർത്ഥികൾ ക്കുള്ള ഹെൽത്ത് കാർഡ് വിതരണം മാനേജ് മെൻറ് കമ്മറ്റി ചെയർമാൻ പി.ബാദുഷ നിർവ്വഹിച്ചു. ഹെൽത്ത് കാർഡ് മുഖേന ഇ.എൻ.ടി. സ്പെഷലിസ്റ്റ് ഡോ. സി.മുഹമ്മദിൻ്റെ സൗജന്യ സേവനം കുട്ടികൾക്ക് ലഭ്യമാകുന്നതാണ്.
പുതുതായി വന്നുചേർന്ന വിദ്യാർത്ഥികൾ ക്കെല്ലാം സമ്മാനങ്ങൾ നൽകി. പി.പി മുഹമ്മദ് മാസ്റ്റർ, കെ.പി.നവാസ് ശരീഫ്, മാതൃസമിതി ചെയർ പേഴ്സൺ വിദ്യ, ഷജ്ന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മധുരപലഹാര വിതരണവും കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. എസ്.എസ്.ജി ചെയർ മാൻ അബ്ബാസ് അലി അധ്യക്ഷം വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ടി.വി.അബൂബക്കർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് എം.കെ.ഷമീറ നന്ദിയും പറഞ്ഞു. പി.ടി.എ കമ്മറ്റിയും അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.
ചിത്രശാല
-
സ്വാഗതം : അബൂബക്കർ ടി വി (ഹെഡ് മാസ്റ്റർ)
-
ഉദ്ഘാടനം - പി പി അബ്ദുൽ ഗഫൂർ
-
ഉപഹാര സമർപ്പണം
-
സന്തോഷത്തോടെ കുട്ടികൾ
പരിസ്ഥിതി ദിനം (2024 June 5)
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.പി.സി.എം.എൽ.പി സ്കൂൾ, കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെ നടന്ന പച്ചക്കറിത്തെ നടൽ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം ഷാജി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി അബ്ദുൽ ഗഫൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൂന, വാർഡ് മെമ്പർ സിസി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. പി.ടി.എ അംഗം ജാഫർ സ്കൂളിലേക്ക് ഉയർന്ന ഇനം മുരിങ്ങ ചെടിയുടെ വിത്തുകൾ നൽകി.
ചിത്രശാല
-
ഉദ്ഘാടനം
-
തൈ നടൽ
-
ആശംസ
-
വിത്ത് സ്വീകരിക്കുന്നു
പേവിഷ പ്രതിരോധ ബോധവൽക്കരണം (2024 June 13)
വിദ്യാർഥികൾക്ക് പേവിഷ പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. രാവിലെ ചേർന്ന പ്രത്യേക അസംബ്ലിയിൽ പി സുലോചന (JPHN കാക്കൂർ FHC ) കുട്ടികൾക്ക് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ടിവി അബൂബക്കർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
-
പേവിഷ പ്രതിരോധ പ്രതിജ്ഞ
-
പേവിഷ പ്രതിരോധ ബോധവൽക്കരണം