ജി.എച്ച്.എസ്.എസ്.കോട്ടായി/എന്റെ ഗ്രാമം
കോട്ടായി ഗ്രാമം.
ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കോട്ടായി ഗ്രാമം. കോട്ടായി ഒന്ന്, കോട്ടായി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കോട്ടായി ഗ്രാമപപാലക്കാട് ജില്ലയിലെഞ്ചായത്തിന് 19.86 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പറളി പഞ്ചായത്തും, കിഴക്കുഭാഗത്ത് മാത്തൂർ പഞ്ചായത്തും, തെക്കുഭാഗത്ത് കുത്തന്നുർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുമാണ്. 1934-ലാണ് കോട്ടായി പഞ്ചായത്ത് രൂപീകൃതമായത്
കലാസാംസ്കാരിക രംഗങളില് തല ഉയര്ത്തിനില്ക്കുന്ന കോട്ടായി എന്ന എന്റെ ഗ്രാമം സംഗീതകുലപതിയായ ശ്രീ ചെന്പൈ വൈദ്യനാഥഭാഗവതരുടെ ജന്മം കൊണ്ടും കലാസപര്യയാലും അനുഗ്രുഹീതമാണു. വിദ്യാഭ്യാസത്തിലും കാര്ഷിക സാംസ്കാരിക രംഗങളിലും എന്റെ ഗ്രാമം മുന്നിലാണു. ഗ്രാമത്തിന്റെ വിദ്യാഭ്യാസപ്രവര്ത്തനങള്ക്കു സര്വ്വപിന്തുണയും നല്കുന്ന ഏക സര്ക്കാര് വിദ്യാലയമാണു കോട്ടായി ഹൈസ്കൂള്. പഠനപ്രവര്തതനങളീലും അനുബന്ധപ്രവര്ത്തനങളീലും ഈ സരസ്വതീക്ഷേത്രം ഗ്രാമത്തിന്റെ നിറവായി നിലകൊള്ളുന്നു. ഒരു നൂറ്റാണ്ടു പിന്നിട്ട ഈ വിദ്യാലയം ഒട്ടനവധി പ്രഗല്ഭരെ വാര് ത്തെടുക്കുന്നതിനു സാക്ഷ്യം വഹിച്ചിട്ടുണ്ടു. കുഴൽമന്നം ഉപജില്ലയിലെ മാത്രികാ ICT വിദ്യാലയമായി 2010-11 അധ്യയനവർഷം കോട്ടായി ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടതു ഈ നാടിനു എന്തുകൊണ്ടും അഭിമാനാർഹമായ ഒരു കാര്യമാണു.