ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/എന്റെ ഗ്രാമം
എന്റെഗ്രാമം
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് നേര്യമംഗലം . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്നു. ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായതുകൊണ്ട് കേരളത്തിന്റെ ചിറാപുഞ്ചി എന്ന് വിളിക്കപ്പെടുന്നു.നിറയെ മലകളും കുന്നിൻ ചെരിവുകളും നിറഞ്ഞ സുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിചെയ്യുന്നത്.
പ്രധാന ആകർഷണങ്ങൾ
നേര്യമംഗലം പാലം
1924ൽ തിരുവിതാംകൂർ ഭരണാധികാരി റാണി സേതു ലക്ഷ്മി ഭായിയുടെ കാലത്താണ് നേര്യമംഗലം പാലം നിർമ്മാണത്തിനു തുടക്കം കുറിച്ചത്.1935 മാർച്ച് രണ്ടിന് ചിത്തിര തിരുനാൾ രാമവർമ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു.