ഗവ. എച്ച് എസ് നെല്ലാറച്ചാൽ/എന്റെ ഗ്രാമം
നെല്ലാറച്ചാൽ
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെല്ലാറച്ചാൽ .ഒരുകാലത്ത് നിലമ്പൂർ കോവിലകത്തിൻ്റെ നെല്ലറ ആയിരുന്നു ഇവിടം. കോവിലകത്തേക്ക് ആവശ്യമായ നെൽ ഉത്പാദിപ്പിച്ചിരുന്ന സ്ഥലം ക്രമേണ നെല്ലാറച്ചാൽ ആയി .ആദിവാസി വിഭാഗങ്ങളും കർഷകരും വളരെയധികം തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് നെല്ലാറച്ചാൽ. വയനാടിന്റെ നെല്ലുല്പാദനം കൂട്ടാനായി കാരാപ്പുഴ അണക്കെട്ട് ആരംഭിച്ചപ്പോൾ നെല്ലറയിലെ നെൽകൃഷിക്ക് വിരാമമായി. ഇന്ന് കാരാപ്പുഴ യുടെ ദൃശ്യഭംഗി നിറഞ്ഞ ഗ്രാമപ്രദേശം .
ഭൂമിശാസ്ത്രം
കാരാപ്പുഴ ഡാമിനാൽ ചുറ്റപ്പെട്ട ഭൂപ്രദേശം .ചെറിയ കുന്നിൻ ചെരിവുകൾ കാണാം . കല്പറ്റ ഭാഗത്തുനിന്ന് വരുമ്പോൾ മേപ്പാടിനെടുമ്പാല വഴി നെല്ലാറച്ചാലിലെത്താം ദേശീയപാതയിൽ മീനങ്ങാടി 54ൽനിന്ന് തിരിഞ്ഞ് അമ്പലവയൽവഴിയും പോകാം.ബത്തേരിഭാഗത്തുനിന്ന് കൊളഗപ്പാറഅമ്പലവയൽവഴി നെല്ലാറച്ചാലിൽ എത്താം......വയനാട്ടിലെ കാരാപ്പുഴ ഡാമിന്റെ റിസർവോയർ പരിസരമാണ് നെല്ലാറച്ചാൽ. നെല്ല് നിറഞ്ഞ ശാല അഥവാ നെല്ലാറച്ചാൽ
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- അംഗൻവാടി
ശ്രദ്ധേയരായ വ്യക്തികൾ
- ബാബു :മികച്ച കർഷകൻ
- എ.എസ് വിജയ :ബ്ലോക്ക് മെമ്പർ
- ആമിന :വാർഡ് മെമ്പർ
ആരാധനാലയങ്ങൾ
- പുതുശ്ശേരി അമ്പലം
- നെല്ലാറച്ചാൽ ഭജനമഠം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി .എച്ച് .എസ് നെല്ലാറച്ചാൽ
ചിത്രശാല
l
അവലംബം
.