ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DivyaPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെള്ളായണി കാർഷിക കോളേജ്

നേമം ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ സ്ഥാപനമാണ് വെള്ളായണി കാർഷിക കോളേജ്. കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാർഷിക പഠന ഗവേഷണ സ്ഥാപനമായ വെള്ളായണി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കാർഷിക കോളേജ്, വെള്ളായണി. പഴയ തിരുവിതാംകൂർ രാജകുംടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കൊട്ടാരത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. കാർഷിക-വനപരിപാലന വിഷയങ്ങളുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠന പദ്ധതികൾ ഇവിടെ നടത്തപ്പെടുന്നു.

കിരീടം പാലം

സിബി മലയിൽ സംവിധാനം ചെയ്ത 'കിരീടം' സിനിമയിൽ പല രംഗങ്ങളിലും പശ്ചാത്തലമായി വരുന്ന കിരീടം പാലം നേമം ഗവ.യു.പി സ്കൂളിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. "മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം നിയോജകമണ്ഡലത്തിൽ ആണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രദേശമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.

മേജർ വെള്ളായണി ദേവീ ക്ഷേത്രം

കേരളത്തിൽ ഭദ്രകാളിദേവിക്ക് സമർപ്പിതമായ ഒരു ക്ഷേത്രമാണ് മേജർ വെള്ളായണി ദേവി ക്ഷേത്രം. വെള്ളായണി കവലയുടെ പടിഞ്ഞാറ്, വശത്തായുള്ള വെള്ളായണി കായലിന്റെ കിഴക്ക് ഭാഗത്ത് തിരുവനന്തപുരത്തിന്റെ തെക്ക് കിഴക്ക് 12 കിലോമീറ്റർ കിഴക്കുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പരമ്പരാഗത കലാരംഗത്തെ വെങ്കല മേൽക്കൂരയും ദ്രാവിഡ വാസ്തുവിദ്യയും കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വടക്കൻ ടവറുകളെ ഗോപുരങ്ങൾ എന്നറിയപ്പെടുന്നു. വിവിധ ദൈവങ്ങളുടെ പ്രതിമകൾ ഇവിടെ കാണാം. ക്ഷേത്രസമുച്ചയത്തിന് ചുറ്റുമുള്ള മതിലുകളിലൂടെയാണ് ഗോപുരങ്ങൾ കാണപ്പെടുന്നത്. ഈ പ്രദേശത്ത് നിന്ന് ധാരാളം കുട്ടികൾ ആദ്യ കാലം മുതൽ നേമം ഗവ.യു.പി.എസിൽ പഠനത്തിനെത്തുന്നു.

കച്ചേരിനട

നേമത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് കച്ചേരിനട. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന വിഗ്രഹങ്ങൾ ഇറക്കി പൂജ നടത്തുന്നത് നേമം കച്ചേരി നടയിലാണ്. ആദ്യ കാലത്ത് നേമം ഗവ.യു.പി എസ് ഇതിന് വളരെ അകലെയല്ലാതെയാണ് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ സ്കൂളിൽ നിന്ന് 200 മീറ്റർ അകലെയാണ് കച്ചേരി. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള വെള്ളായണി ദേവീ ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടന്നു വരുന്ന കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ട് പണ്ടു മുതൽ നടന്നു വരുന്ന കച്ചേരി നട എഴുന്നള്ളത്തും  ദേവിയെ ഇരുത്തി പൂജ നടത്തുന്നതും കച്ചേരി നടയിൽ വലിയ പന്തൽ കെട്ടിയാണ്.. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ഇതിൽ പങ്കെടുക്കാറുണ്ട്. രാജഭരണ കാലത്ത് കച്ചേരി എന്നറിയപ്പെട്ടിരുന്ന ഈ മന്ദിരത്തിലാണ് രാജാക്കന്മാർ എഴുന്നള്ളത്ത് കാണാനെത്തിയിരുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നേമത്ത് പുതിയ സ്മാർട്ട് വില്ലേജ് ആഫീസ് സ്ഥാപിച്ചിട്ടുണ്ട്.

നേമം മഹാദേവ ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. ശിവ ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. പ്രസിദ്ധമായ വെള്ളായണി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ സമീപമാണ്. മഹാശിവരാത്രി ദിനത്തിലാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്.

വെള്ളായണി കായൽ

കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണ് വെള്ളായണി തടാകം അഥവാ വെള്ളായണി കായൽ .വെള്ളായണി അതിമനോഹരമായ താമരപ്പൂക്കൾക്ക് പേരുകേട്ടതും ഒരു ചെറിയ പരിസ്ഥിതി സങ്കേതവുമാണ്. അഗ്രികൾച്ചർ കോളേജ്, വെള്ളായണി , ലാലിൻഡ്ലോച്ച് പാലസ് എന്നറിയപ്പെടുന്ന വെള്ളായണി തടാകത്തിൻ്റെ പടിഞ്ഞാറൻ തീരത്തെ ശ്രദ്ധേയമായ ആകർഷണമാണ്.

മൂന്നു വർഷത്തിലൊരിക്കൽ 50 ദിവസം നീണ്ടുനിൽക്കുന്ന മഹത്തായ ആഘോഷമായ കാളിയൂട്ട് മഹോൽസവം ഇവിടെ നടക്കുന്ന ഒരു സാംസ്കാരിക പരിപാടിയാണ്.

സാമൂഹ്യ പരിഷ്കർത്താവായ അയ്യൻകാളിയുടെ സ്മരണാർത്ഥം വെള്ളായണി കായലിൽ എല്ലാ വർഷവും അയ്യങ്കാളി വള്ളംകളി നടത്താറുണ്ട്