പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Habeebarafeeq (സംവാദം | സംഭാവനകൾ) (→‎മറ്റു പ്രധാന സ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാഞ്ഞിരം_പാലക്കാട്

കേരളത്തിലെ മലപ്പുറം ജില്ലയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കാഞ്ഞിരം. വൈവിധ്യങ്ങളുടെയും ,സംസ്കാര ഔന്നിത്യത്തിന്റെയും വിളഭൂമിയായ  പുൽപ്പറ്റ പഞ്ചായത്തിലാണ് മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.ചരിത്രമുറങ്ങുന്ന ഏറനാടൻ താഴ്വരയിലാണ് ഈ ഭൂപ്രദേശം .തൃപ്പനച്ചി, കുഴിമണ്ണ പഞ്ചായത് ,മൊറയൂർ പഞ്ചായത് എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വലിയ പട്ടണങ്ങൾ ഒന്നും ഇല്ലാത്ത ഈ ഗ്രാമ പ്രദേശം മലകളും കുന്നുകളും കൊണ്ട് നിറഞ്ഞതാണ് .പുഴകളും നദികളും  ഇല്ലാത്ത ഇവിടെ തോടുകളും ചാലുകളും ധാരാളമുണ്ട്. കാലാവസ്ഥ ഭേദങ്ങൾ കൃത്യമായി അനുഭവപ്പെടാറുണ്ടെങ്കിലും വെള്ളപ്പൊക്ക കൊടുതികൾ തീരെ കുറവാണ്. ഈ ഗ്രാമത്തിൽഎൽപി,യുപിഎച്എസ്എസ് ഉണ്ട് .ഭൂരിഭാഗം ആളുകളും ദൈനംദിന തൊഴിലാളികളാണ് .

മറ്റു പ്രധാന സ്ഥാപനങ്ങൾ

  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര്
  • സർക്കാർ ആയൂർവേദ ഡിസ്‌പെന്സറി
  • ആരോഗ്യ ഉപ കേന്ദ്രം
  • അക്ഷയ കോമൺ സർവീസ് സെന്റര്

ഭൂമിശാസ്ത്രം

കിഴിശ്ശേരിയുടെയും മഞ്ചേരിയുടെയും ഇടയിൽ വരുന്ന ഒരു ഗ്രാമ പ്രദേശമാണ് കാഞ്ഞിരം .

വയൽ പ്രദേശങ്ങളും അതിനിടക്ക് ചെറിയ കുന്നുകളും ,മലകളും നിറഞ്ഞ സമ്മിശ്ര

ഭൂപ്രകൃതിയാണ് കാഞ്ഞിരത്തിനുള്ളത്.നെല്ല്,തേങ്ങ്,കവുങ്ങ്,പച്ചക്കറികൾ,കശുമാവ്,തുടങ്ങി

വിവിധ കൃഷിക്ക് അനുയോജ്യമായ ഭൂപ്രദേശമാണിത്.