ഗവ. എൽ. പി. എസ്. പൂവറ്റൂർ/എന്റെ ഗ്രാമം
പൂവറ്റൂർ എന്റെ ഗ്രാമം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ.പൂവറ്റൂരിനെ പ്രധാനമായും 3 കരകളായി തിരിച്ചിട്ടുണ്ട്. അവ പൂവറ്റൂർ, പൂവറ്റൂർ കിഴക്ക്, പൂവറ്റൂർ പടിഞ്ഞാറേ എന്നിവയാണ്.
പ്രധാന ആരാധനാലയങ്ങൾ
പൂവറ്റൂരിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയം പുരാതനമായ ഭദ്രകാളി ക്ഷേത്രമാണ്. കുംഭ മാസത്തിലെ തിരുവാതിര നാളിൽ നടക്കുന്ന
ഇവിടുത്തെ ഉത്സവം പൂവറ്റൂർ ഉൾക്കൊള്ളൂന്ന കുളക്കട പഞ്ചായത്തിലെ തന്നെ മുഖ്യ ഉത്സവങ്ങളിൽ ഒന്ന് ആണ്..ഇതിനോട് അനുബന്ധിച്ച
ഉത്സവത്തിന്റെ തലേ ദിവസം പുലർച്ചെ നടക്കുന്ന പൊങ്കാലയും പ്രശസ്തമാണ്. ഇത് കൂടാതെ പൂവറ്റൂർ കിഴക്ക് മഹാവിഷ്ണു ക്ഷേത്രം,
പൂർണമായും കല്ലിൽ നിർമ്മിച്ച പൂവറ്റൂർ പടിഞ്ഞാറേ ശ്രീ മഹാദേവർ ഷേക്ത്രം ,ആലുംകുന്നിൽ മഹാദേവ ക്ഷേത്രം എന്നിവയാണ് മറ്റു പ്രധാന
ക്ഷേത്രങ്ങൾ.