ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ചരിത്രം
അനേകം തലമുറകളെ ദീപ്തമാക്കിയ
ഒരു പള്ളിക്കൂടത്തിന്റെ കഥ
-കബനിനദിയുടെ തീരത്ത് ഒരു ഏകാധ്യാപക വിദ്യാലയമായാണ് പെരിക്കല്ലൂൂര്‍ ഗവ: ഹയര്സെ ക്കന്ററി സ്കൂളിന്റെ തുടക്കം .1957-ല്‍ ആരംഭിച്ചു.മലബാര്‍ഡിസ്ടറിക്ട് ബോഡിന്റെ കീഴിലായിരുന്നുആരംഭം.ആദ്യ അധ്യാപകന്‍ചിദംബരന്‍സാറായിരുന്നു.കോഴിക്കോട് മുക്കം സ്വദേശിയായിരുന്നു അദ്ദേഹം.
കബനി നദി അതിരിട്ടുതിരിച്ച ഭിന്നസംസ്കാരങ്ങ-
ളുടെ സംഗമഭൂമിയാണ് പെരിക്കലൂരെന്ന ഈ ഗ്രാമം.കന്നട സംസാ- രിക്കുന്ന കര്‍ണ്ണാടകക്കാരും മലയാളികളായ കുടായേറ്റ കര്‍ഷകരും- സംസ്കാരങ്ങളുടെ ഭിന്നധാരകളായി വിവിധ ആദിവാസി വിഭാഗങ്ങ- ളും കബനിയുടെ ഇരു കരകളിലുമായി വസിക്കുന്നു .ഇവര്‍ഈ വി- ദ്യാലയത്തിന്റെ ചരിത്രത്തിനൊപ്പം നടന്നവരാണ്.
സംസ്കാരങ്ങളുടെ ഈവൈവിധ്യം ചെപ്പിലൊതുക്കി പെരി-
ക്കലൂര്‍ ഏകാധ്യാപക വിധ്യാലയം ചരിത്രപഥങ്ങളില്‍ ക്രമേണ വ- ളര്‍ന്ന് വികസിച്ചു.ഈ സ്ഥാപനം കബനിയുടെ തീരത്തായിരുന്നുതു- ടക്കം കുറിച്ചത്.മരക്കടവ് G L P S പ്രഥമാധ്യാപകനായിരുന്ന ശ്രീ. ജോണ്‍ നിരനത്ത് ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചുു. 1957-ലെ ആദ്യ ബാച്ചില്‍ 20 വിദ്യാര്‍ഥികളുണ്ടായിരുന്നു.ഓരോ- വര്‍ഷം പിന്നിടുമ്പോഴും ക്ലാസുകളും അധ്യാപകരും വര്‍ദ്ധിച്ചു കൊ-
ണ്ടിരുന്നു. 1961-ലെ കാലവര്‍ഷ പെരുമാരിയില് കബനികരക-
വിഞ്ഞൊഴുകിയപ്പൊള്‍ ആകൊച്ചു വിദ്യാലയം ഒഴുകിപ്പോയി.അ- തേ വര്‍ഷം തന്നെ ശ്രീ.ജോര്‍ജ് ചാത്തംകോട്ട്സംഭാവനചെ യ്ത ഒ- രേക്കര്‍ സ്ഥലത്രതാണ് പിന്നീട് ഈ സ്ഥാപനം പ്രവര്‍ത്തിച്ചതും.. വളര്‍ന്നതും.
1974-ല്‍ യു .പി.ആയും,1978-ല്‍ഹൈസ്കൂളായും അ-
പ്ഗ്രേഡ് ചെയ്യപ്പെട്ടു.2007 ഈവിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂ- ബിലി വര്‍ഷമായിരുന്നു.ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കനക ജൂബിലി ആഘോഷിച്ചു.2007 ഫെ.ര- ണ്ടിനായിരുന്നു സമാപനസമ്മേളനം.
2007 നവംബര്മുപ്പതിന് ഹൈയര്‍സെക്കന്ററി ഔ-
പചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.കേരള ആഭ്യന്തര വകുപ്പു- മന്ത്രി ശ്രീ.കോടിയേരി ബാലകൃഷ്ണന് ഔപചാരികമായ ഉദ്ഘാ- ടനം നിര്‍വഹിച്ചുു.
മികച്ച വിജയശതമാനത്തോടെ മികവിന്റെ പാതയില്പ്രതീ-
ക്ഷയോടെ ഈ വിദ്യാലയം മുന്നേറുന്നു.