കമലാ നെഹ്റു യു പി സ്കൂൾ
കമലാ നെഹ്റു യു പി സ്കൂൾ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 13663 |
ചരിത്രം
സ്ഥാപിതം 1914 ജനുവരി 14 നൂറ്റി രണ്ട് വയസ്സ് തികഞ്ഞ ഈ സ്ക്കൂളിൻെറ ആദ്യപേര് ക്യൂൻമേരി എലിമെൻററി സ്ക്കൂൾ എന്നായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കമലാനെഹുറു യുപി സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആരംഭത്തിൽ ഗേൾസ് സ്ക്കൂൾ ആയിരുന്നു. വളപട്ടണം പഞ്ചായത്തിലെ ഒരേഒരു യു പി സ്ക്കൂൾ ആണ്.
ഭൗതികസൗകര്യങ്ങള്‍
നാഷണൽ ഹൈവെയോട് തൊട്ട് കിടക്കുന്ന സ്ക്കൂളിന് ഭൌതിക സൌകര്യങ്ങൾ കുറവാണ്. വിശാലമായ കളി സ്ഥലമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളെ എല്ലാ അക്കാദമിക മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും ഉന്നതവിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. പഠനയാത്ര, സ്ക്കൂൾ വാർഷികം, സ്പോർട്സ് എന്നിവ നല്ല രീതിയിൽ നടത്താറുണ്ട്.
മാനേജ്‌മെന്റ്
സ്ഥാപകൻ വളപട്ടണം മൊട്ടാമൽ തറവാട്ടിലെ ടി. രാമൻ വക്കീൽ ഇപ്പോഴത്തെ മാനേജർ എം. കെ രമേശൻ.
മുന്‍സാരഥികള്‍
സുശീല ടീച്ചർ, കാർത്ത്യായിനി ടീച്ചർ, സൌദാമിനി ടീച്ചർ, പാഞ്ചാലി ടീച്ചർ, കാഞ്ചന ടീച്ചർ, ചന്ദ്രൻ മാസ്റ്റർ. ഇപ്പോഴത്തെ ഹെഡ്ടീച്ചർ നീത ടീച്ചർ. 1970 ൽ ഈ സ്ക്കൂളിലെ പ്രധാന അദ്ധ്യാപിക ആയിരുന്ന കുമാരി കെ സുശീല എന്നവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയഅവാർഡ് ലഭിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ബ്രിഗേഡിയർ പി വി സഹദേവൻ, കേണൽ പി വി സതീശൻ, പി വി സുധാകരൻ സി ബി ഐ ഇൻസ്പെക്ടർ, പി വി സൽഗുണൻ ഫുഡ്കോർപ്പറേഷൻ ക്ലാസ് വൺ ഒാഫീസർ, കെ കെ ബൽറാം അഭിഭാഷകൻ, എ കെ മുരളീധരൻ സിവിൽ സർജൻ, ഡോ.കെ വത്സൻ, പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടർ കെ പി ജയബാലൻ മാസ്റ്റർ, സിനിമാ നിർമ്മാതാവ് പ്രകാശ് ബാരെ.
വഴികാട്ടി
കണ്ണൂരിൽ നിന്ന് 6 കി.മീ വടക്കോട്ട് ഹൈവെ ജംഗഷ്നിലുള്ള ചിറക്കൽ വീവേഴ്സ് കോ.ഒാ.സൊസൈറ്റിക്ക് സമീപം