ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ
ഗവ. ഹൈസ്കൂൾ ഫോർ ദി ബ്ലൈൻഡ്, ഒളശ്ശ | |
---|---|
വിലാസം | |
ഒളശ്ശ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
അവസാനം തിരുത്തിയത് | |
17-01-2017 | 50026 |
ചരിത്രത്തിലൂടെ
പ്രവര്‍ത്ത നമികവിന്റെ 50 വര്‍ഷകങ്ങള്‍ പിന്നിട്ട ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയം കാഴ്ചവൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിയും സാമൂഹ്യപരിവര്‍ത്തനവും ലക്ഷ്യമാക്കി 1962-ല്‍ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മധ്യതിരുവിതാംകൂറിലെ ഏക വിദ്യാലയമാണ്. കാഴ്ചവൈകല്യം പൊതുസമൂഹത്തിന് ഒരു ബാധ്യതയും ശാപവുമായി കരുതിയിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു വിദ്യാലയം സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുവാന്‍ കഴിഞ്ഞുവെന്നത് പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമാണ്. ബാഹ്യനേത്രങ്ങള്‍ക്ക് വെളിച്ചം നിഷേധിക്കപ്പെട്ട അനേകം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ അകക്കണ്ണുകള്‍ക്ക് അറിവിന്റെ വെളിച്ചം പകരാന്‍ ഈ കലാക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
2015-2016 അധ്യയനവര്‍ഷം മുതല്‍ ഈ സരസ്വതീക്ഷേത്രത്തെ കാഴ്ചവൈകല്യമുള്ളവര്‍ക്കുവേണ്ടി മാത്രമുള്ള കേരളത്തിലെ ആദ്യത്തെ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
ഭൗതികസൗകര്യങ്ങള്‍
കോട്ടയം പട്ടണത്തിൽ നിന്നും 6.5 കിലോമീറ്റർ അകലെ കുടയംപടി-ഒളശ്ശ റോഡില്‍ പള്ളിക്കവലക്കു സമീപം രണ്ട് ഏക്കര്‍ സ്ഥലത്ത് ചുറ്റുമതിലോടു കൂടിയ, തികച്ചും സുരക്ഷിതവും, സമാധാനപരവുമായ ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്നു. പ്രധാന സ്കുള്‍കെട്ടിടത്തിനു പുറമെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിക്കുന്നതിനുള്ള പ്രത്യേകം ഹോസ്റ്റലുകള്‍, മെസ്, ആഡിറ്റോറിയം, പ്രധാന അധ്യാപന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് എന്നിവ ഇവിടെ ഉണ്ട്.
- സംഗീത ക്ലാസ്സ്
- ഉപകരണസംഗീത ക്ലാസ്സ്
- ഐ.ടി ലാബ്.
- ലൈബ്രറി
- സി.ഡി ലൈബ്രറി.
- ഓഡിറ്റോറിയം.
- സ്കൂള്‍ വാന്‍ സൗകര്യം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹെലൻ കെല്ലർ മെമ്മോറിയൽ ചിൽഡ്രൻസ് റേഡിയോ ക്ലബ്ബ്
- മൊബിലിറ്റി ആൻഡ് ഓറിയൻറേഷൻ
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- നേച്ചര്‍ ക്ളബ്
- നൃത്ത പരീശീലനം
നേട്ടങ്ങള്‍
- സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.6104821,76.4822647 | width=800px | zoom=11 }}