ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി

18:00, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19535 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എഫ്.എൽ.പി.എസ്. പുതുപൊന്നാനി
വിലാസം
പുതുപൊന്നാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201719535

ചരിത്രം

   കോഴിക്കോട്ട് എറണാകുളം ദേശീയ പാത 17 നോട്  ചേർന്ന് മുനമ്പം ബീവി ജാറം കടലോരത്ത് സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് സ്കൂളാണ് ജി.എഫ്.എൽ.പി.എസ്.പുതുപൊന്നാനി
    
   1930  ലാണ് സ്കൂൾ സ്ഥാപിതമായത്. പൊന്നാനി മുനിസിപ്പാലിറ്റിയിലെ 41 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  പുതുപൊന്നാനി പുഴയുടെ ഇരുകരകളിൽ നിന്നും ബീവി ജാറം  സ്ഥിതി ചെയ്യുന്ന കടലോര പ്രദേശത്തു നിന്നും കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നുണ്ട്. ഇവിടെ 5 ആം ക്ലാസ് പഠനം പൂർത്തിയാക്കുന്ന കുട്ടികൾ  തുടർപഠനത്തിനായി എ യു പി എസ് പുതുപൊന്നാനി, ടി.ഐ.യു.പി പൊന്നാനി, എം.ഐ.യു.പി പൊന്നാനി എം.ഐ.എച്ച്.എസ്.എസ് ഫോർ ഗേൾസ്, എം.ഐ.എച്ചം.എസ് എസ് ഫോർ ബോയ്സ്,ബി എ എം യു പി സ്കൂൾ എന്നിവിടങ്ങളിലാണ് പോകുന്നത്.
                 പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു  സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ  സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനു വേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപക നാണ് ശ്രീ ജോസഫ് മാസ്റ്റർ.
 
                   മുനമ്പം ബീവി ജാറം  സ്ഥിതി ചെയ്യുന്ന കടലോരമായതി നാൽ ധാരാളം തീർത്ഥാടകർ ഇവിടെ ദിനംപ്രതി വന്നു പോകുന്നു. . പുതുപൊന്നാനിയുടെ പുരോഗമനത്തിന് പ്രധാന വഴികാട്ടിയാണ് ജി. എഫ്.എൽ .പി .എസ് പുതുപൊന്നാനി അധ്യാപകരുടെയും ജനപ്രധിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിപുലമായ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു.
                    പഴയ കാലത്ത് ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്ന പലരും ഉന്നത നിലയിൽ എത്തിയിട്ടുണ്ട്, മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററ്റി ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന അബു മാഷ് എൻജിനീയർ അബ്ദുൾ കരീം, അനസ് മാസ്റ്റർ, സനൂപ് ഡോക്ടർ, അസിസ്റ്റൻറ് പ്രൊഫ സർ ബാദുഷ എന്നിവർ ഇവരിൽ ചിലർ മാത്രം.
                   ജോസഫ് മാസ്റ്റർക്കു ശേഷം സിട്രിയാസ്, മേരി, വേലായുധൻ,  മുകുന്ദൻ ,പ്രഭാകരൻ, കോമളവല്ലി ,മേരി. കല്ലൂ, രാധാദേവി, കോമളം ,  അബുജാക്ഷി , എന്നീ പ്രധാന അധ്യാപകരും ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചു.

ഭൗതികസൗകര്യങ്ങള്‍

   പുതുപൊന്നാനിയുടെ ടോൾ പിരിവിനോട് ചേർന്ന് ചുറ്റും അരമതിലകള്ള ഒരു കെട്ടിടത്തിലായിരുന്നു  സ്കൂളിന്റെ ആദ്യകാല പ്രവർത്തനം. നിർദ്ധനരായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പണ്ട് കാലത്ത് ഇവിടെ പ0നത്തിനായി വിദ്യാർത്ഥികളെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു ജോലിയായിരുന്നു. 5 വയസ് കഴിഞ്ഞാലും കുട്ടികളെ വിദ്യാലയത്തിൽ ചേർക്കാത്ത ഒരു അവസ്തയായിരുന്നു പുതുപൊന്നാനിയിലേത്. ഓലക്കെട്ടിടം ചോർന്നൊലിച്ച് വളരെ ദയനീയാവസ്തയിലെത്തിയപ്പോൾ തൊട്ടടുത്ത മദ്രസ്സയിലെ പഠനം നിർത്തുന്ന സമയത്ത് അവിടെ വച്ചായിരുന്നു അദ്ധ്യയനം നടത്തിയിരുന്നത്. പിന്നീട് മുനമ്പം ബീവി ജാറം വഴിയുള്ള ഫിഷറീസ് ഡിപ്പാർട്ട് മെന്റന്റെ  സ്ഥലത്ത് ഈ കെട്ടിടം മാറ്റിപ്പണിതു. ഇതിനു വേണ്ടി വളരെയധികം പ്രയത്നിച്ച അധ്യാപക നാണ് ശ്രീ ജോസഫ് മാസ്റ്റർ.

                   പ്രീ പ്രൈമറി I മുതൽ v വരെ ക്ലാസ്സുകളിലായി 165 കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്.10 ക്ലാസ്സുമുറികളും ഒരു ഓഫീസ് മുറിയും ഇവിടെ  ഉണ്ട്.  മൾട്ടി സെക്ടർ ഡെവലപ്മെെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 2 കോടിയോളം രൂപാ മുതൽ മുടക്കിൽ  ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്കൂൾ മന്ദിരം ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ നിർമ്മാണമാരംഭിക്കാൻ പോവുകയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി