എൽ എഫ് യു.പി.എസ് വേനപ്പാറ
എൽ എഫ് യു.പി.എസ് വേനപ്പാറ | |
---|---|
വിലാസം | |
വേനപ്പാറ, ഓമശ്ശേരി | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | 47342 |
ലിറ്റില്‍ ഫ്ളവര്‍ യു.പി സ്കൂള്‍ വേനപ്പാറ
കോഴിക്കോട് പട്ടണത്തില്‍ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കര്‍ സ്ഥലമാണ് വേനപ്പാറ. വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിന്‍റെ നെറുകയില്‍ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നില്‍ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു.
നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥര്‍ അദ്ദേഹത്തിനു പിന്നില്‍ അണിചേര്‍ന്നപ്പോള്‍ വേനപ്പാറയുടെ നാള്‍ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു.
ചരിത്രം
വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങള്‍ക്ക് ഊടും പാവും നല്‍കി 1954 ജൂണ്‍ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു .
1954 ജൂണ്‍ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 'ലിറ്റില്‍ ഫ്ളവര്‍' എന്ന നാമധേ യത്തിലറിയപ്പെട്ടു.
താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകള്‍ തരണം ചെയ്ത് കര്‍മ്മപാതയില്‍ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നില്‍ക്കുന്ന ഈ വേളയില്‍ അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച നമ്മുടെ പൂര്‍വ്വ പിതാക്കളുടെ സ്മരണക്കു മുമ്പില്‍ ആദരപൂര്‍വ്വം ശിരസ്സു നമിക്കാം.ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റര്‍ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തില്‍ ഊര്‍ജ്ജസ്വലരും കര്‍മനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിന്‍റെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്.
ഭൗതികസൗകരൃങ്ങൾ
21 ക്ലാസ്സ്മുറികളും വിശാലമായ കളിസ്ഥലവും, വിജ്ഞാനത്തിനും വിനോദത്തിനുമുതകുന്ന ക്ലാസ്സ് റൂം ലൈബ്രറികളും ഈ സ്കൂളിനെ മികവുറ്റതാക്കുന്നു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ശാസ്ത്രപുരോഗതിയുടെ ഈ ലോകം നമ്മുടെ കുട്ടികള്‍ക്ക് അന്യമാവാതിരിക്കാന്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂംഇവിടെ പ്രവര്‍ത്തിക്കുന്നു. എല്ലാ ക്ലാസ്സ് റൂമുകളേയും ഓഫീസുമായി ബന്ധിപ്പിക്കുന്ന ശബ്ദ സംവിധാനം നിലവിലുണ്ട്. ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ് ലെറ്റുകളും ഇവിടെ ഒരിക്കിയിട്ടുണ്ട്.
മികവുകൾ
പച്ചക്കറിത്തോട്ടം വിഷരഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ സ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച ഒരു പച്ചക്കറിത്തോട്ടം ഇവിടെ പരിപാലിച്ചു വരുന്നു. ഈ പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി വരുന്നു. മാഗസീന്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ് തലത്തില്‍ കയ്യെഴുത്തു മാസികകള്‍ തയ്യാറാക്കുകയുണ്ടായി. എല്ലാ മാഗസീനുകളും മികച്ച നിവവാരം പുലര്‍ത്തി. ഏറ്റവും മികച്ചതു കണ്ടെത്തി സമ്മാനം നല്‍കുയുണ്ടായി
ആകാശവാണി. കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്നതിനായി ക്ലാസ്സ് തല ആകാശവാണി പരിപാടി സംഘടിപ്പിച്ചു വരുന്നു.അത് കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമാണ്. അവര്‍ ഏറെ താല്പര്യത്തോടെയാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഒരു ക്ലാസ്സിന് എന്ന രീതിയിലാണ് ഇതു നടത്തിവരുന്നത്.
ദിനാചരണങ്ങൾ
പരിസ്ഥിതി ക്ലബ്ബ്. ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം പൊതു അസംബ്ലി, വൃക്ഷത്തൈ വിതരണം, നടീല്‍, പരിസ്തിതി ക്വിസ്സ്, പതിപ്പു നിര്‍മ്മാണം. വിദ്യാരംഗം മലയാളം ക്ലബ്ബ്. ജൂണ്‍ 19 വായനാദിനം, വായനാവാരം. ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം, മികച്ച വായനക്കാരെ കണ്ടെത്തല്‍, പുസ്തക പരിചയം, വായനാ മത്സരം , സാഹിത്യ ക്വിസ്സ്, വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം, വായനാക്കുറിപ്പു തയ്യാറാക്കല്‍. സയന്‍സ് ക്ലബ്ബ് ജൂലൈ 21 ICT സാധ്യത പ്രയോജനപ്പെടുത്തല്‍ ചാന്ദ്രദിനം, സി.ഡി പ്രദര്‍ശനം, ഫോണ്‍ ഇന്‍ പ്രോഗ്രാം, പതിപ്പു നിര്‍മ്മാണം. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്. ഓഗസ്റ്റ് 6 ഹിരോഷിമാദിനം. സ്കൂള്‍ അസംബ്ലിയില്‍ യുദ്ധവിരുദ്ധ ബോധവത്ക്കരണം പോസ്റ്റര്‍ നിര്‍മ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, ക്വിസ്സ്, സഡാക്കോ കൊക്കു നിര്‍മ്മാണം, യുദ്ധത്തിന്‍റെ ഭീകരത വെളിവാക്കുന്ന സി.ഡി പ്രദര്‍ശനം എന്നി നടത്തി. കൂടാതെ വെള്ളരി പ്രാവിനെ പറത്തുകയും, കുട്ടികളെ മൈതാനത്ത് 'PEACE” എന്ന് അണി നിരത്തുകയും ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം അസംബ്ലി, ദേശീയ പതാക ഉയര്‍ത്തല്‍, സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തി ഗാനാലാപനം. ജെ.ആര്‍.സി അംഗങ്ങളെ ചേര്‍ക്കല്‍, മാസ് ഡ്രില്‍, മധുരപലഹാര വിതരണം. വിദ്യാരംഗം : സെപ്റ്റംബര്‍ 5 – അധ്യാപകദിനം - ഹാള്‍ മീറ്റീംഗ് പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍ , മെമന്‍റോ നല്‍കല്‍, നിലവിലുള്ള അധ്യാപകരെ ആദരിക്കല്‍ , പൂര്‍വ്വ അധ്യാപകരുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍ , മധുരപലഹാര വിതരണം, ,സമൃദ്ധമായ ഉച്ചഭക്ഷണം. ഒക്ടോബര്‍ 2 ഗാന്ധിജയന്തി. ഗാന്ധി ക്വിസ്, ഗാന്ധി സൂക്തങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍, അസംബ്ലി, സ്കിറ്റ് അവതരണം, സ്കൂള്‍ പരിസരശുചീകരണം, പതിപ്പു നിര്‍മ്മാണം. മലയാളം ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് നവംബര്‍ 1 കേരളപ്പിറവി അസംബ്ലി, സന്ദേശം, ദേശഭക്തി ഗാനാലാപനം, ഹാള്‍ മീറ്റിംഗ്, സ്കൂള്‍ മാഗസിന്‍ പ്രകാശനം, വിവിധ കലാപരിപാടികള്‍, സദ്യ
വിദ്യാരംഗം ക്ലബ്ബ്. നവംബര്‍ 14 ശിശുദിനം ഹാള്‍ മീറ്റിംഗ്,സന്ദേശം, ചാച്ചാജി, വിവിധ കലാ പരിപാടികള്‍, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം.
അദ്ധ്യാപകർ
ജോസ് തോമസ് ഞാവള്ളി, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
വിദ്യാരംഗം ക്ലബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
സ്പോര്‍ട്സ് ക്ലബ്
ഗാന്ധിദര്‍ശന്‍ ക്ലബ്
വഴികാട്ടി
{{#multimaps:11.3750157,75.9774327|width=800px|zoom=12}}