ജി.എൽ.പി.എസ് താഴക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ് താഴക്കോട്
വിലാസം
.താഴക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201747302



കോഴിക്കോട് ജില്ലയിലെ മുക്കം മു൯സിപ്പാലിറ്റിയിലെ മുക്കം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്തു മുക്കം ടൗണിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തു ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സ്കൂൾ ആരംഭിച്ച വർഷം കൃത്യമായി അറിയില്ലെങ്കിലും 1908 ലാണ് എന്ന് പറയപ്പെടുന്നു. ഇന്നു മുക്കം മുസ്ലിം ഓർഫനേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു മണ്ണിലിടത്തിൽകാരുടെ വകയായുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നു പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. ബോർഡ് ഹിന്ദു സ്കൂൾ താഴക്കോട് എന്നായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ പേര്. 1922 ലാണ് ഇന്നുകാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. വലിയമ്പറ ഹുസ്സൻകുട്ടി ഹാജിയും സഹോദരിയും ചേർന്നുപണിത കെട്ടിടത്തിലായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എസ് എസ് എ യും മുക്കം പഞ്ചായത്തും (മുൻസിപ്പാലിറ്റി )ചേർന്നു നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീ വി ശങ്കരൻ നായർ, ശ്രീ പി മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ വളരെക്കാലം ഹെഡ്മാസ്റ്ററായി പ്രശസ്തസേവനം നൽകിയവരാണ്. ശ്രീ ബി പി ഉണ്ണിമോയിൻ(മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),ശ്രീ പാട്ടശ്ശേരി അപ്പു, ശ്രീ ബി പി മൊയ്തീൻ (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ )തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ പ്രമുഖരാണ്.

        ഇന്ന് വിദ്യാലയത്തിന് 16 സെന്റ് സ്ഥലമുണ്ട് . ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെപ്രവർത്തിക്കുന്നത്. ഹെഡ് മാസ്റ്ററും അറബി അധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും ഒരു PTCM ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു . ശ്രീ കെ ഇബ്രാഹിം മാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ . രക്ഷിതാക്കളുടെ സഹകരണം പഠന നിലവാരത്തെയും സ്കൂൾ അന്തരീക്ഷത്തെയും ഉണർവുറ്റതാക്കുന്നു . സ്കൂൾ ലൈബ്രറി, വിവിധ ക്ലബുകൾ ഉച്ചഭക്ഷണ പരിപാടി എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു

ഭൗതികസൗകരൃങ്ങൾ

   16 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .നാലു ക്ലാസ്റൂമുകളുള്ള ഒരു ഇരുനില കെട്ടിടവും ഹെഡ് മാസ്റ്റർ റൂമും പാചകപ്പുരയും ഇവിടെയുണ്ട് .നിലവിലുള്ളവയെല്ലാം ടൈൽ വിരിച്ചു ഭംഗിയാക്കിയിരിക്കുന്നു .
  7 മൂത്രപ്പുരയും 5 ടോയ്‌ലെറ്റും നിലവിലുണ്ട് .മുക്കം മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ അവയുടെ നവീകരണവും നടന്നു .സ്കൂൾവളപ്പിലുള്ള കിണറ്റിൽനിന്നും കുടിവെള്ളം ലഭ്യമാവുന്നുണ്ട് .
  IT പഠനത്തോടൊപ്പം പഠനപ്രവർത്തനങ്ങൾ സുഗമവും ആകർഷകവുമാക്കാൻ 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും 2 ലാപ്‌ടോപും 2 പ്രൊജക്ടറും സ്കൂളിലുണ്ട് .
   കുട്ടികളുടെ വായനശേഷിയും അറിവും പരിപോഷിപ്പിക്കുന്നതിനുള്ള ലൈബ്രറി പുസ്തകങ്ങളുടെ ശേഖരണവും ഇവിടെയുണ്ട്
    പഠനരംഗത്തു നല്ലനിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും,നല്ലനിലയിൽ അസംബ്‌ളി നടത്തുന്നതിനുള്ള സ്ഥലസൗകര്യം എന്നിവ ലഭ്യമല്ല .
  MLA ഫണ്ടിൽനിന്നും  അനുവദിച്ച സ്മാർട്ട് ക്ലാസ്സ്‌റൂം ക്രമീകരിക്കാൻ പ്രത്യേക റൂം ലഭ്യമല്ലാത്തതിനാൽ നിലവിലുള്ള ക്ലാസ്റൂമിൽതന്നെ സെറ്റ് ചെയ്തിരിക്കുകയാണ്  .

മികവുകൾ

റം

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • കെ ഇബ്രാഹിം (ഹെഡ് മാസ്റ്റർ)
  • പി കെ ആസ്യാബി (പിഡി ടീച്ചര്‍)
  • സി സരള (പിഡി ടീച്ചര്‍)
  • പി വി റുഖിയ (പിഡി ടീച്ചര്‍)
  • വി അബ്ദുല്‍ ജബ്ബാര്‍ (അറബിക് അധ്യാപകന്‍)
  • ടിപി ചന്ദ്രമതി (PTCM)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

   ഗണിത ക്ലബ്ബ് - ഓരോ ക്ലാസ്സിലേയും ഗണിത ക്ലബ്ബംഗങ്ങള്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഒത്തുകൂടി അതത് ക്ലാസ്സിലേക്കാവശ്യമായ പഠനസാമഗ്രികള്‍, ഗണിത ക്വിസ് എന്നിവ തയ്യാറാക്കൂന്നു.

ഹെൽത്ത് ക്ളബ്

സ്കൂളിലെ ഔരോ കുട്ടിയുടെയും വ്യക്തിശുചിത്വകാര്യങ്ങള്‍ പരിശോധിക്കുകയും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു,

മുക്കം ഹെൽത്ത് ഇൻസ്‌പെക്ടർ രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവത്കരണം നടത്തുന്നു

ഹരിതപരിസ്ഥിതി ക്ളബ്

കാർഷിക ക്ലബ് :- കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ കുട്ടിക്കും അഞ്ചിനം പച്ചക്കറിവിത്തുകൾ , ഔഷധച്ചെടികൾ എന്നിവ വിതരണം നടത്തിയിരുന്നു . സ്കൂൾ പരിസരത്തു പച്ചക്കറികൾ ,വാഴ എന്നിവ നട്ടുവളർത്തുകയും പരിചരിക്കുകയും ചെയ്യുന്നത് ഈ ക്ലബ് അംഗങ്ങളാണ് .

പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ സേവനരംഗത്ത

അറബി ക്ളബ്

 മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകൾക്കുപുറമെ അറബി ഭാഷയും ഇവിടെ പഠിപ്പിക്കുന്നു . അറബി ഭാഷയുടെ വ്യാപനത്തിനായി അലിഫ് എന്നപേരിൽ ഒരുഅറബിക് ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു .വിവിധ ദിനാചരണങ്ങളോടനുബന്ധിച്ചു വ്യത്യസ്തങ്ങളായ പരിപാടികൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു .മുക്കം ഉപജില്ലാ കലാമേളയിൽ ക്ലബംഗങ്ങൾ പങ്കെടുക്കുകയും ശ്രേദ്ധേയമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു

സയ൯സ് ക്ലബ്ബ്

ആഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബംഗങ്ങള്‍ ഒത്തുകൂടി ശാസ്ത്രക്വിസ്സ് തയ്യാറാക്കുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കുന്നു.

വഴികാട്ടി

{{#multimaps:11.321514,75.9980589|width=800px|zoom=12}}ജി.എല്‍.പി.എസ് താഴക്കോട്, (മുക്കം കടവ് പാലത്തിനു സമീപം ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത്)

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_താഴക്കോട്&oldid=224345" എന്ന താളിൽനിന്ന് ശേഖരിച്ചത്