എ.എം.എൽ.പി.എസ്. ആക്കപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

പൊന്മള പഞ്ചയാത്തിലെ ഒന്പതാം വാർഡായ ആക്കപ്പറന്പിലാണ്, പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്. കൃഷിയിൽ വ്യാപൃതരായ ഈ പ്രദേശത്തുകാർ അക്ഷരസ്നേഹികളായതുകൊണ്ടാണ്, 96വർഷം മുന്പ് ഈ അക്ഷരവിളക്കിൽ ഇവിടെ തിരി തെളിഞ്ഞത്. ചട്ടിപ്പറന്പിൽ നിന്നും ചേങ്ങോട്ടൂർ വഴിയും, വട്ടപ്പറന്പിൽ നിന്നും കോട്ടപ്പുറം വഴിയും, പാങ്ങ് ചന്ദനപ്പറന്പ വഴിയം, മരവട്ടം കോൽക്കളം വഴിയും ഈ സ്കുളിലെത്താം.

ചരിത്രം

1921 ലാണ് സ്കൂളിൻറെ പിറവി. പൊന്മള പഞ്ചായത്തിലെ പ്രഥമ ‌എൽ. പി. സ്കൂളാണ് ആക്കപ്പറന്പ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ. സമീപ പ്രദേശമായ ചേങ്ങോട്ടൂർ, കടന്നാമുട്ടി, കോട്ടപ്പുറം, കോൽക്കളം എന്നീ ഭാഗങ്ങളിൽ നിന്നെല്ലാം അക്ഷര മധു നുകരാൻ ഈ അക്ഷരമുറ്റത്തെത്തി. 12 അധ്യാപകർ വരെ ഒരേസമയം ഈ സ്ഥാപനത്തിൽ ജോലിചെയതിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളിൽ സ്കൂളുകൾ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് ​ഇപ്പോൾ എല്ലാ ക്ലാസുകളും ഓരോഡിവിഷനിൽ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസവരെ 140 കുട്ടികൾ പഠിക്കുന്നു. രണ്ട് അധ്യാപകരും, മൂന്ന് അധ്യാപികമാരും സേവനരംഗത്തുണ്ട്. പ്രീപ്രൈമറിയും നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്.


ഭൗതിക സാഹചര്യങ്ങൾ

എൽ.കെ.ജി., യു.കെ.ജി., ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ എല്ലാം ഓരോ ഡിവിഷനിൽ നല്ലനിലയിൽ പ്രവർത്തിക്കുന്നു. ഒന്ന്, മൂന്ന് ക്ലാസുകളിൽ യഥാക്രമം ഈരണ്ട് ഡിവിഷനുകളാക്കാനുള്ള കുട്ടികളുണ്ട്. കോട്ടപ്പുറത്ത്നിന്നും, ചട്ടിപ്പറന്പ, പാങ്ങ് ചേണ്ടി ഭാഗങ്ങളിലോക്കു പോകുന്ന റോഡിനു സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികൾക്കു് കളിക്കാനുള്ള വിശാലമായ കളിസ്ഥലവും, കുടിവെള്ളത്തിനായി കിണറും, പൈപ്പുകളുമുണ്ട്.

പാ‌ഠ്യേതര പ്രവർത്തനങ്ങൾ

പുസ്തകത്തിനപ്പുറത്തുള്ള പലകാര്യങ്ങൾളിലും ശ്രദ്ധപതിപ്പിക്കാറുണ്ട്. കായിക രംഗത്തിൽ കുട്ടികൾക്ക് പ്രചോദനമുണ്ടാക്കാനായി ആഴ്ചയിൽ രണ്ട് പീരീയഡുകൾ ഓരോക്ലാസിനും ലഭ്യമാക്കുന്നുണ്ട്. കലാകായികരംഗത്ത് പരമാവധി കുട്ടികളെ പ്രപ്തരാക്കാൻ ശ്രമിക്കുന്നു.പി.ടി.എ. യുടെ സഹായത്തോടെ സ്കൂളിനു മുൻവശത്തായി വലിയ ഒരുസ്റ്റേജും പണിതിട്ടുണ്ട്. വർക്എക്സ്പീരിയൻസിൻറെ പീരിയഡിൽ കളിപ്പാട്ടം, ഒറിഗാമി, പാഴ്വസ്തുക്കൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ നിർമ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി കുട്ടികളിൽ നിന്നുതന്നെ മികച്ച കുട്ടികളെ കണ്ടെത്തി മറ്റുള്ളവർക്ക് പഠിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നു.

നേട്ടങ്ങൾ

കലാ കായിക രംഗത്ത് സ്കൂൾ മികച്ചു നിൽക്കുന്നു, 2015-16 വർഷത്തിൽ പൊന്മള പഞ്ചായത്ത് ബാലകലോത്സവത്തിൽ ഒന്നാം സ്ഥാനവും, 2016-17 വർഷത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് കായികോത്സവത്തിലും, ശാസ്തോത്സവത്തിലും തിളക്കമാർന്ന വിജയങ്ങൾ നേടാൻ ഇവിടുത്തെ കുഞ്ഞു പ്രതിഭകൾക്കായിട്ടുണ്ട്.

നിലവിലെ അധ്യാപകർ

നന്പർ പേര് തസ്തിക ക്ലാസ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ആക്കപറമ്പ&oldid=2527519" എന്ന താളിൽനിന്ന് ശേഖരിച്ചത്