അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
അൽ ജൗഹർ പബ്ലിക് സ്കൂൾ പതിമംഗലം
വിലാസം
പതിമംഗലം, പി.ഒ കുന്ദമംഗലം
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്,അറബിക്ക്,ഹിന്ദി
അവസാനം തിരുത്തിയത്
13-01-201747243




കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം പഞ്ചായത്തിലെ പതിമംഗലം പ്രദേശത്ത് വിദ്യാഭ്യാസ നവോത്ഥാനരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്‍വീറുല്‍ ഇസ്ലാം സംഘത്തിന്‍റെ കീഴില്‍ 2002 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് അല്‍ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍. പഠന -പാ‍ഠ്യേതര വിഷയങ്ങളിലെ മികവ് കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂളിന് സാധിച്ചു.

ചരിത്രം

അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍

	പ്രദേശത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  അപ്രാപ്യമായിരുന്ന ആധൂനികവിദ്യാഭ്യാസം മികച്ചഗുണനിലവാരത്തോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സ്ഥാപനം ആരംഭിച്ചത്.കേവലം 28  വിദ്യാര്‍ത്ഥികളുമായി  ആരംഭിച്ച ഈ സ്ഥാപനത്തില്‍   നിലവില്‍ LKG മുതല്‍ 4ാം   ക്ലാസുവരെ 300 ഓളം വിദ്യാര്‍ത്ഥികള്‍  പഠിക്കന്നു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം,കൊടുവള്ളി,മടവൂര്‍ ,കിഴക്കോത്ത് ,കുരുവട്ടൂര്‍  എന്നീ പഞ്ചായത്തുകളിലെ കുട്ടികള്‍  ഇവിടെ അധ്യയനം നടത്തുന്നു. 

കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിന്നായി ലൈബ്രറിയും വായനാമൂലയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതികവിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന്നായി വിശാലമായ കംപ്യൂട്ടര്‍ റൂം,ഡിജിറ്റല്‍ ക്ലാസ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ആഴ്ച് യില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം,സംഗീതം,ചിത്രരചന,യോഗ ക്ലാസുകളും,കായികപരിശീലനവും നല്‍കി വരുന്നു. കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലാ തലത്തില്‍ നടന്ന വിവിധ കലാ-കായികമത്സരങ്ങളില്‍ അല്‍ജൗഹറിലെ കുട്ടികള്‍ ഉന്നതവിജയം നേടിയിട്ടുണ്ട്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കാനും ‍ഞങ്ങളുടെ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്. വിദഗ്ദ അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനവും മാനേജ് മെന്‍റിന്‍റെ കാര്യക്ഷമമായ ഇടപെടലുകളും ഈ സ്ഥാപനത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിക്കുന്നു.5 സ്ഥിര അധ്യാപകരും 8 താല്‍കാലിക അധ്യാപകരും 2 ഓഫീസ് സ്റ്റാഫും സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളുടെ നേതൃത്വഗുണം ഉയര്‍ത്തികൊണ്ടുവരുന്നതിനായി സ്ക്കൂള്‍പാര്‍ലമെന്‍റും വിവിധ ക്ലബ്ബുകളും പ്രവര്‍ത്തിച്ച് വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ വായനാദിനം, പരിസ്ഥിതി ദിനം,ലോകലഹരിവിരുദ്ധദിനം,ശിശുദിനം ,അധ്യാപകദിനം എന്നിവ ആചരിച്ച് വരുന്നു.

ഭൗതികസൗകരൃങ്ങൾ

കോഴിക്കോട് -വയനാട് റൂട്ടില്‍ ( എന്‍.എച്ച്-212) പതിമംഗലത്താണ് അല്‍ ജൗഹര്‍ പബ്ലിക്ക് സ്ക്കൂള്‍(ഇംഗ്ലീഷ് മീഡിയം )സ്തിഥി ചെയ്യുന്നത്.12 ക്ലാസ് മുറികളും വിശാലമായ ലൈബ്രറിയും സ്മാര്‍ട്ട് ക്ലാസ് റൂമുകളും , പ്രെയര്‍ ഹാളും ,സെമിനാര്‍ ഹാളുമുള്ള ഈ സ്ഥാപനം പൂര്‍ണ്ണ സൗകര്യങ്ങളുള്ള മൂന്ന് നില കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പതിനഞ്ച് കുട്ടികള്‍ക്ക് ഒരു ടോയിലറ്റ് എന്ന തോതില്‍ പ്രാധമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന്നുള്ള സൗകര്യവും , വിശാലമായ കളിസ്ഥലവും സ്ക്കൂളില്‍ ഉണ്ട്.

മികവുകൾ

അല്‍ -ജൗഹര്‍ പബ്ലിക്ക് സൂക്കുളിലെ വിദ്യാര്‍ത്ഥി കള്‍ ഉന്നത പഠന നിലവാരം പുലര്‍ത്തുന്നു. ടാലന്‍റ് സെര്‍ച്ച്, പിസിഎം ,തുടങ്ങിയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍   മികച്ച റാങ്കുകളും ,മെഡലുകളും വാരിക്കൂട്ടിയിട്ടുണ്ട്. നടപ്പ് വിദ്യാഭ്യാസ വര്‍ഷം നടന്ന സ്കോളര്‍ഷിപ്പ് പരീക്ഷയില്‍  എല്ലാ കുട്ടികള്‍ക്കും ഡിസ്ററിങ്ങ്ഷന്‍ ലഭിച്ചിട്ടുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അല്‍ -ജൗഹര്‍ എന്നും മുന്‍ പന്തിയിലാണ്. കുുന്ദംമഗലം ഉപജില്ലാതലത്തില്‍ നടന്ന എല്‍ പി വിഭാഗം കലോല്‍സവത്തിലും ,കായിക മത്സരത്തിലും , അറബിക്ക് കലോല്‍സവത്തിലും  ഈ സ്ക്കൂളിലെ കുട്ടികള്‍ മികച്ച ഗ്രേഡും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}