നിർമ്മല യു പി എസ് ചമൽ

Schoolwiki സംരംഭത്തിൽ നിന്ന്


| സ്ഥലപ്പേര്= ചമല്‍ | ഉപ ജില്ല= താമരശ്ശേരി | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 47471 | സ്ഥാപിതദിവസം= 03 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1976 | സ്കൂള്‍ വിലാസം= നിര്‍മ്മല യു പി സ്കൂള്‍ ചമല്‍ | പിന്‍ കോഡ്= 673573 | സ്കൂള്‍ ഫോണ്‍= 04952270122 | സ്കൂള്‍ ഇമെയില്‍= nupschamal@gmail.com | സ്കൂള്‍ വെബ് സൈറ്റ്= nupschamal.blogspot.com | ഉപ ജില്ല= താമരശ്ശേരി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2=യു.പി | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 130 | പെൺകുട്ടികളുടെ എണ്ണം= 132 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 262 | അദ്ധ്യാപകരുടെ എണ്ണം= 11 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=ജോര്‍ജ്ജ് ജോസഫ്‌ | പി.ടി.ഏ. പ്രസിഡണ്ട്=വിജയകുമാര്‍

| സ്കൂള്‍ ചിത്രം=

My School

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

ചരിത്രം

പുതുതായി രൂപം കൊണ്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അവികസിതമായ ചമലില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂളിന്‍റെ ആവശ്യകത കണ്ടറിഞ്ഞ് ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയുടെ നേതൃത്വത്തില്‍ 1976 ല്‍ ചമല്‍ നിര്‍മ്മല യു. പി. സ്കൂളിന് ആരംഭം കുറിച്ചു. 121 കുട്ടികളും 6 അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ഫാദര്‍ : സൈമണ്‍ വള്ളോപ്പള്ളിയും പ്രധാന അദ്ധ്യാപിക സിസ്റ്റര്‍ : ജോളി പൗലോസ് ഉം ആദ്യ വിദ്യാര്‍ത്ഥി മുഹമ്മദ്. കെ ഉം ആണ്. ഇപ്പോള്‍ ഈ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ ഭാഗമാണ്. ഇതിന്‍റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഡോ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ആണ് .നാട്ടുകാരുടെ നിസ്വാര്‍ത്ഥമായ സഹകരണവും മാനേജ്മെന്‍റെ പ്രോത്സാഹനവും അധ്യാപകരുടെ അര്‍പ്പണമനോഭാവവും ഈ സരസ്വതി ക്ഷേത്രത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഈ പ്രദേശത്തിനും നാടിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരും പ്രബുദ്ധരുമായ പൗരന്‍മാരെ പുന: സൃഷ്ടിക്കുക (വാര്‍ത്തെടുക്കുക) എന്നതാണ് ഈ വിദ്യാലയത്തിന്‍റെ ലക്ഷ്യം. ഈ ലക്ഷ്യത്തിനു വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് ഈ നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന സഹായവും സഹകരണവും എക്കാലവും പ്രചോദനമേകുന്നു.

ഭൗതികസൗകരൃങ്ങൾ

ഏഴ് ക്ലാസ് മുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവയടങ്ങുന്നതാണ് സ്കൂള്‍ കെട്ടിട സമുച്ചയം. 39 വര്‍ഷം പിന്നിട്ട സ്കൂള്‍ കെട്ടിടത്തിന് കാലപ്പഴക്കം വരുത്തിയ ചില്ലറ അപാകതകള്‍ ഇല്ലാതില്ല. എല്ലാ കുട്ടികള്‍ക്കും കളിക്കാനാവശ്യമായ മൈതാനവും, ഓപ്പണ്‍ സ്റ്റേജും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശൗച്യാലയങ്ങളും പെണ്‍സൌഹ്യദ ശൗച്യാലയങ്ങളും ഉണ്ട്. കുടിവെള്ളം ലഭ്യമാക്കാനും അത് തിളപ്പിച്ചാറ്റി കുട്ടികള്‍ക്ക് കൊടുക്കാനുമുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ലഭ്യമാണ്. ഗവണ്‍മെന്‍റെ സഹായത്താല്‍ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയന്‍സ് ലാബില്‍ കുട്ടികള്‍ക്ക് പരീക്ഷ​ണ നിരീക്ഷണങ്ങള്‍ക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും അലമാരകളില്‍ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ 1700 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. പ്രത്യേക മുറിയില്ലാത്തതിനാല്‍ അലമാരയില്‍ സൂക്ഷിച്ച് 5,6,7,ക്ലാസടിസ്ഥാനത്തില്‍ കൈമാറി കൊണ്ടുവരുന്നു. 5,6,7,ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിനാവശ്യമായ കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്

മികവുകൾ

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ അധിവസിക്കുന്ന ഭൂപ്രദേശം. പശ്ചിമഘട്ട മല നിരകളുടെ താഴ്വാരത്തില്‍ ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളും ശാന്തതയും ഒത്തിണങ്ങിയ  ചമല്‍  ഗ്രാമം- വിജ്ഞാന ദാഹികളായ ഒരു പറ്റം സുമനസ്സുകളുടെ പ്രയത്ന ഫലമായി യു.പി. സ്കൂള്‍ എന്ന സ്വപ്നം 1976 ല്‍ നിര്‍മ്മല യു. പി. സ്കൂളിന്റെ ഉദ്ഘാടനത്തോടെ പൂവണിഞ്ഞു. മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ 40 വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയം അതിന്റെ  വിജയകുതിപ്പ് അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വൈവിധ്യവും ആകര്‍ഷകവും വ്യതിരക്തവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍- മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂര്‍ണ്ണ പിന്തുണ. വിദ്യാഭ്യാസ അധികാരികളുടെ സന്ദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അറിവിന്റെ മേഖലയില്‍ മികവും പൗരധര്‍മ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും മൂല്യവും സര്‍ഗ്ഗാത്മകതയും ഉത്തരവാദിത്വവും കലാ- കായിക മികവും പുലര്‍ത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകള്‍- ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂള്‍ അനുഭവം പഠിതാക്കളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പഠന പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന നിരവധി കുട്ടികളെ അറിവിന്റെ അകകണ്ണ് തുറപ്പിക്കുന്ന വിജയാമൃതം പരിപാടിയും പഠന പ്രവര്‍ത്തനങ്ങളില്‍ ശരാശരിക്കാരായ കുട്ടികള്‍ക്കു വേണ്ടി പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്ന 'പടവുകള്‍' എന്ന പദ്ധതിയും, മെച്ചപ്പെട്ട കുട്ടികളില്‍ നിന്ന് മികച്ചവരെ കണ്ടെത്തി ഉന്നത നിലവാരത്തിലുള്ള മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്ന എബെര്‍ എംപവര്‍മെന്റ് പ്രോഗ്രാം [ ഇ ഇ പി ] യും, ജനാധിപത്യത്തിന്റെ സുതാര്യതയും അവബോധവും തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട എല്ലാ ഘട്ടങ്ങളും മനസ്സിലാക്കിക്കൊടുത്തു കൊണ്ടുള്ള സ്ക്കൂള്‍ തിരഞ്ഞെടുപ്പും, പഠനാനുഭവം പകര്‍ന്നു നല്‍കുന്ന ഫീല്‍ഡ് ട്രിപ്പും പഠനയാത്രകളും വേറിട്ടു നില്‍ക്കുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തവും ഏറ്റവും ശ്രദ്ധേയവുമായ ഒന്നാണ് 2015 – 2016 വര്‍ഷത്തിലെ നിര്‍മ്മല യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങള്‍.' മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ ഭവന സന്ദര്‍ശനങ്ങളുടെ അനുഭവത്തില്‍ കുട്ടിയുടെ കുടുംബ പാശ്ചാത്തലം എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന് ഉതകുന്ന ചോദ്യാവലി തയ്യാറാക്കി അദ്ധ്യാപക സംഘങ്ങള്‍ ഭവന സന്ദര്‍ശനം നടത്തി. ഏപ്രില്‍ - മെയ് മാസങ്ങളില്‍ കുട്ടികളുടെ വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു. അപ്പുറത്ത് പൊയില്‍ മേഖല, ചമല്‍ മേഖല, പെരുമ്പള്ളി മേഖല എന്നീ പ്രദേശങ്ങളില്‍ ഓരോ അദ്ധ്യാപക സംഘങ്ങള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി മനസ്സിലാക്കുകയും എസ്‌ ആര്‍ ജി യില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

  • വിദ്യാലയ കുടുംബം എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കാന്‍
  • കുട്ടികളുടെ കുടുംബങ്ങളിലെ പരമാവധി ആളുകളെ പങ്കെടുപ്പിക്കുക
  • ഓരോ മേഖലയില്‍ നിന്നും വിദ്യാസമ്പന്നരായ രക്ഷിതാക്കളെ ഉള്‍പ്പെടുത്തി പിന്നോക്കക്കാര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ നല്‍കല്‍
  • പഠന പിന്നോക്കാവസ്ഥയുടെ പരിഹാരം കണ്ടെത്തുക
  • അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം രൂഢ മൂലമാക്കുന്നതിന്
  • കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുന്നതിന് കൂടുതല്‍ അവസരം നല്‍കുന്നതിന്
  • സംഘാടക പാടവം കുട്ടികളില്‍ വളര്‍ത്തുന്നതിന്*
  • വിദ്യാഭ്യാസത്തില്‍ കാലാനുസൃതമായുണ്ടാകുന്ന മാറ്റം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിന്
  • കുടുംബ കൂട്ടായ്മയിലൂടെ സഹകരണം വളര്‍ത്തിയെടുക്കുന്നതിന്
  • സര്‍വ്വോപരി വിദ്യാര്‍ത്ഥിയുടെ കുടുംബ പാശ്ചാത്തലം സമഗ്രമായി മനസ്സിലാക്കുന്നതിന്
      23 ന് നടന്ന കുടുംബ സംഗമം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. ജോര്‍ജ് ജോസഫ് സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ കുടുംബ സാഹചര്യങ്ങളും, ശരിയായ വിവരങ്ങളും മനസ്സിലാക്കാന്‍ പര്യാപ്തമായ ഈ പദ്ധതി ഏറ്റവും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. നിര്‍മ്മല യു. പി. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും G.H.S.S പുതുപ്പാടിയിലെ അദ്ധ്യാപകനുമായ ശ്യാം കുമാര്‍ ആദ്യാവസാനം പരിപാടിയില്‍ പങ്കെടുത്ത് പഴയ കാല ഓര്‍മ്മകള്‍ പങ്കിടുകയും ആശംസ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. 'അദ്ധ്യാപക – വിദ്യാര്‍ത്ഥി രക്ഷാകര്‍ത്തൃ ബന്ധം മാറുന്ന ജിവിത സാഹചര്യത്തില്‍' എന്ന വിഷയത്തില്‍ ശ്രീ. കെ. സി മനോജ് [ സി ഒ ഡി  ഓര്‍ഗനൈസര്‍ ] ഹൃദ്യമായ രീതിയില്‍ ക്ലാസ്സെടുത്തു. ക്ലാസ്സിനു ശേഷം ചായ സത്കാരവും,  കുട്ടികളുടെ നിറപ്പകിട്ടാര്‍ന്ന കലാ പരിപാടികളും അരങ്ങേറി. കുട്ടികളുടെയും രക്ഷിതാക്കളുടെയും  ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ മേള അഹല്യ ഷാജിയുടെ കൃതജ്ഞതയോടു കൂടി അവസാനിച്ചു. 
         തുടര്‍ന്ന് നടന്ന എസ്‌ ആര്‍ ജി മീറ്റിങ്ങില്‍  അപ്പുറത്ത് പൊയില്‍ കുടുംബ സംഗമം വിലയിരുത്തി. അടുത്ത കുടുംബ സംഗമം നടക്കേണ്ട സ്ഥലം, തീയ്യതി, പരിപാടി എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്തു.  തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശരിയാ വണ്ണം നടന്നു കൊണ്ടിരിക്കുന്നു.

2015 – 2016 വര്‍ഷത്തില്‍ 'വിജയാമൃതം' പരിപാടിയില്‍ ഓരോ അദ്ധ്യാപകനും കുട്ടികള്‍ക്ക് നല്‍കേണ്ട പഠനോപകരണങ്ങളും ഉപാധികളും ചേര്‍ത്ത് മൊഡ്യൂള്‍ തയ്യാറാക്കി. ജൂണ്‍ മധ്യത്തോടെ പഠനത്തില്‍ താഴ്ന്ന നിലവാരം പുലര്‍ത്തുന്ന കുട്ടികളെ കണ്ടെത്താന്‍ വേണ്ടി 'ഒരുക്കം' എന്ന പേരില്‍ പരീക്ഷ നടത്തുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ജൂലൈ മാസത്തില്‍ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന വിവരങ്ങള്‍ ലഭിക്കത്തക്ക രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ രാവിലം 9.15 മുതല്‍ 9.50 വരെയും വൈകിട്ട് 4 മുതല്‍ 4.45 വരെയും നടത്തി. ഓഗസ്റ്റ് മാസത്തില്‍ വിജയാമൃതം ക്ലാസ്സുകളില്‍ ഇവര്‍ക്ക് പ്രത്യേകമായ പരീക്ഷകള്‍ നടത്തി പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കി. സെപ്റ്റംബര്‍ മാസത്തില്‍ പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം എസ്‌ ആര്‍ ജി മീറ്റിങ്ങില്‍ വിജയാമൃതത്തിന്റെ മൂല്യ നിര്‍ണ്ണയ അവലോകനം നടത്തി. വിജയാമൃതം പദ്ധതിയിലുള്ള കുട്ടികളില്‍ ചിലര്‍ സമയത്തിനെത്താത്തതും ഗൃഹപാഠങ്ങള്‍ വേണ്ടതു പോലെ ചെയ്തു കൊണ്ടു വരാത്തതും മൂലം രക്ഷിതാക്കളെ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ മാസത്തില്‍ വാക്കും വാചകവും മനസ്സില്‍ ഉറപ്പിക്കാന്‍ വേണ്ടി അദ്ധ്യാപിക ബോര്‍ഡില്‍ വ്യത്യസ്ത തരം ചിത്രങ്ങള്‍ വരച്ച് അതിനെക്കുറിച്ച് വാക്കുകളും വാക്യങ്ങളും രചിക്കാനും, ചതുഷ് ക്രിയ മനസ്സിലുറപ്പിക്കാനായി ലളിതമായി കുട്ടികളിലൂടെ അവതരിപ്പിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണം നടത്തി. ലളിതമായ കവിതകള്‍ നല്‍കി ആവര്‍ത്തിച്ചു വരുന്ന അക്ഷരങ്ങളുടെ അടിയില്‍ വരപ്പിച്ച് അക്ഷരങ്ങളുടെ ആവര്‍ത്തനത്തെക്കുറിച്ച് അവബോധം നല്‍കി. ഇംഗ്ലീഷ് വാക്കുകള്‍ കളികളിലൂടെ പഠിപ്പിക്കാന്‍ വേണ്ടി മിസ്സിംഗ്‌ ലെറ്റര്‍, വേള്‍ഡ് വെബ്‌ തുടങ്ങിയവ ചെയ്യിപ്പിച്ചു. ജനുവരി മാസത്തില്‍ വിജയാമൃതത്തിലുള്ള കുട്ടികളെക്കൊണ്ട് അവരുടെ സര്‍ഗ്ഗ വാസന അവരുടെ രചനകളിലൂടെ മാഗസിനായി രൂപപ്പെടുത്തി. ഫെബ്രുവരി മാസത്തില്‍ ഈ കുട്ടികളെ കൊണ്ട് തൊട്ടടുത്തുള്ള പാടത്തേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി. മാര്‍ച്ച് മാസത്തില്‍ വിജയാമൃതം പരീക്ഷ നടത്തുകയും പുരോഗതി കൈവരിച്ചു എന്നു തോന്നിയ കുട്ടികളെ ഒഴിവാക്കുകയും ബാക്കിയുള്ള കുട്ടികള്‍ക്ക് ക്ലാസ് തുടരുകയും ചെയ്തു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ജോര്‍ജ്ജ് ജോസഫ്‌ ,
  • സിസ്റ്റര്‍. അന്നമ്മ കെ റ്റി ,
  • ബിജു മാത്യു ,
  • ലീപ ആന്റണി ,
  • സിസ്റ്റര്‍. ദീപ്തി തോമസ്‌ ,
  • മഞ്ജു മാത്യു ,
  • ഷീന ജോസഫ്‌ ,
  • സിസ്റ്റര്‍ . അനീസ്സ പി റ്റി ,
  • ശ്രുതി പി ,
  • മനോജ്‌ ടി ജെ ,
  • ബുഷറ സി ,

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

പരിസ്ഥിതി ദിനചാരണത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ വൃക്ഷത്തൈ നടുന്നു

paristhidi

ഹിന്ദി ക്ളബ്

ജൂണ്‍

ഹിന്ദി ക്ലബ് രൂപികരണം,പരിസ്ഥിതി ദിന പോസ്റ്റര്‍ നിര്‍മ്മാണം, ലേഖനം തയ്യാറാക്കല്‍, ഹിന്ദി അക്ഷരം, ചിഹ്നങ്ങള്‍ പഠനം, , ഒന്നിച്ചു ചേരല്‍, പ്രവര്‍ത്തനം വിശകലനം. ജൂലൈ 19 വായാന വാരം, പുസ്തക വിതരണം, വായനാമത്സരം, പ്രേംചന്ദ്പക്ഷാചരണം, ഹിന്ദിവാരാചരണം

ആഗസ്റ്റ് സ്വാതന്ത്രദിന ക്വിസ്,ദേശഭക്തി ഗാന മത്സരം, കൊളാഷ് നിര്‍മ്മാണം, ഹിരോഷിമ, നാഗനാക്കി ദിനം സെപ്റ്റംബര്‍

      5 അധ്യാപക ദിനം, ആശംസ കാര്‍ഡ് നിര്‍മ്മാണം, 14 ഹിന്ദിദിനം, ക്ലബ്തല മത്സരം, കഥ, കവിത, ഉപന്യാസം, പ്രസംഗം, വായന ക്വിസ്

ഒക്ടോബര്‍ 2 ഗാന്ധിജയന്തി, ഗാന്ധിജിയെ വരയ്ക്കല്‍, പോസ്റ്റര്‍ നിര്‍മ്മാണം നവംബര്‍ 1 കേരളപ്പിറവി, ശിശുദിനം, ചാച്ചാജി അനുസ്മരണം,17 രാഷ്ട്രീയ വിദ്യാഭ്യാസദിനം

ഡിസംബര്‍ ക്രിസ്തുമസ് കാര്‍ഡ് നിര്‍മ്മാണം,ക്രിസ്തുമസ് പരീക്ഷ, വര്‍ഷാവസാനം

ജനുവരി ആശംസകാര്‍ഡ് നിര്‍മ്മാണം, റിപ്പബ്ലിക് ദിനം, ഹിന്ദിമേള മാഗസിന്‍ പ്രദര്‍ശനം

ഫെബ്രുവരി ദേശീയശാസ്ത്രദിനം, ലൈബ്രററി പുസ്തകം തിരിച്ചു വാങ്ങല്‍

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4653237,75.9406085|width=800px|zoom=12}}

"https://schoolwiki.in/index.php?title=നിർമ്മല_യു_പി_എസ്_ചമൽ&oldid=217509" എന്ന താളിൽനിന്ന് ശേഖരിച്ചത്