Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പഠനയാത്ര 2023 - 24

പ്രമാണം:44519 - A9e977f6-72b2-406d-bb8c-024fc8feaa6c.jpg
പൂവാറിലെ പൊഴിക്കര
പ്രമാണം:44519 - IMG-20240209-WA0063.jpg
കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ

2023-2024 അധ്യയനവർഷത്തെ പഠനയാത്ര പ്രഥമാധ്യാപിക, അധ്യാപകർ,രക്ഷകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെ 9/2/2024 ശനിയാഴ്‌ച രാവിലെ 9:30 ന് പുറപ്പെട്ട് കുഴിപ്പള്ളം നഴ്‌സറി ഗാർഡൻ,നെയ്തുശാല, വിഴിഞ്ഞം അക്വേറിയം, പൂവാറിലെ പൊഴിക്കര എന്നീ സ്ഥലങ്ങൾ സന്ദർശിച്ച്  വൈകുന്നേരം 4:30 ന്  സ്‌കൂളിൽ സുരക്ഷിതമായി എത്തിച്ചേർന്നു.


STD 1
STD 2
STD 4

പോസ്റ്റർ നിർമാണം

2023 - 24 അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഓരോ ക്ലാസിലെയും കുട്ടികൾ നിർമിച്ച്

പ്രദർശിപ്പിച്ചു

ദിനാചരണങ്ങൾ

പ്രവേശനോത്സവം [ കൂടുതൽ വായിക്കുക ]

 
പ്രവേശനോത്സവം 2022 -2023

ജൂൺ -5 ലോക പരിസ്ഥിതി ദിനം

സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്‌തു

ജൂൺ - 19  വായനാദിനം

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി 3 വർത്തമാന പത്രങ്ങൾ വീതം പ്രവൃത്തി ദിവസങ്ങളിൽ നൽകുന്നതിലേക്കായി ഒരു സന്നദ്ധ സംഘടന മുന്നോട്ടുവരികയും ഇപ്പോഴും തുടരുകയും ചെയ്യുന്നു

ജൂൺ - 26 ലോക ലഹരിവിരുദ്ധദിനം

ലഹരി വസ്തുക്കളുടെ ദൂഷ്യ ഫലങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും ലഹരി വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ നിർമിക്കുകയും ചെയ്തു (കൂടുതലറിയാൻ )

ജുലൈ-11 ലോക ജനസംഖ്യാദിനം

ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന ദോഷവശങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അതിലൂടെ "ജനപ്പെരുപ്പം രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് നയിക്കും" എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ സാധിച്ചു

ആഗസ്റ്റ്-6 ഹിരോഷിമാദിനം

യുദ്ധം സർവ്വനാശത്തിന് കാരണം എന്ന ചിന്ത കുട്ടികളിലെത്തിക്കാൻ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് വർഷിക്കുന്നതിന്റെ വീഡിയോ കുട്ടികളെ കാണിക്കുകയും യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുകയും ചെയ്തു

ആഗസ്റ്റ്‌-15 സ്വാതന്ത്ര്യദിനം

75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് PTA പ്രസിഡന്റ് ദേശീയ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം വിളമ്പുകയും ചെയ്‌തു

ഓണം

പലതരം കലാ കായിക മത്സരങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ ഓണം ആഘോഷിച്ചു

പൂക്കളം,ഓണസദ്യ ,കസേരകളി ,കലംതല്ലിപ്പൊട്ടിക്കൽ ,സുന്ദരിക്ക് പൊട്ടുകുത്തൽ ,ലെമൺ സ്പൂൺ റേസ് എന്നിവയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം

 
school


പാഠ്യേതര പ്രവർത്തനങ്ങൾ

1, പഠനയാത്ര

എല്ലാ അധ്യയനവർഷങ്ങളിലും കുട്ടികൾക്കായി ഓരോ പഠനയാത്രകൾ ഞങ്ങളുടെ സ്‌കൂൾ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ പഠനത്തിന് വളരെയേറെ പ്രയോജനപ്രദമാണ്. (പഠനയാത്രകളെക്കുറിച്ച് കൂടുതൽ അറിയാൻ )

2, പച്ചക്കറിത്തോട്ടം

കൃഷിയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കാൻ പരിമിതമായ സ്ഥലത്ത് ഒരു ചെറിയ പച്ചക്കറിത്തോട്ടം പി ടി എ യുടെ മേൽനോട്ടത്തിൽ കുട്ടികൾ ഞങ്ങളുടെ സ്‌കൂളിൽ പരിപാലിക്കുന്നു (കൂടുതലറിയാൻ )