എ.എം.യൂ.പി.എസ്‌ ,അയിരൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsayroor42249 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു ഗ്രാമമാണ്ഇലകമൺ. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെഭാഗമാണിത്.

പണ്ടത്തെ ദേശീങ്ങനാടിനെയും, വേണാടിനെയും വേർതിരിച്ചിരുന്ന അതിർത്തി പ്രദേശമായിരുന്നുഇലകമൺ. പാണ്ഡവൻമാർ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്ന് ഐതിഹ്യം.1940കാലത്ത് കയർ വ്യവസായം ആയിരുന്നു ഇവിടത്തെ ഉപജീവനമാർഗ്ഗം, കെടാകുളത്തു ചാമ്പകടയിൽ ആയിരുന്നു ആദ്യത്തെകയർ വ്യവസായം തുടങ്ങിയത്.ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകൾ, ചരിവുപ്രദേശം, താഴ് വരകൾ , നിലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ഇടവ നടയറക്കായൽ, കുളങ്ങൾ, തോടുകൾ, നദികൾ ഇവയാണ് പ്രധാന ഉപരിതല ജലസ്രോതസ്സുകൾ.സ്ഥലനാമ ഐതിഹ്യം തിരുവനന്തപുരം ജില്ലയിൽ വടക്കുപടിഞ്ഞാറേ അതിർത്തിയിൽ കിടക്കുന്ന ഒരു ഗ്രാമമാണ് ഇലകമൺ. ഇലമം എന്നായിരുന്നു പണ്ട് ഇലകമണിന്റെ പേര്. ഇലകമൺ പഞ്ചായത്തിന്റെ ചരിത്രം അയിരൂരിൽ (ഐരൂർ) നിന്നാരംഭിക്കുന്നു. അഞ്ചുമൂർത്തികളായ ശ്രീകൃഷ്ണൻ, ശിവൻ, ശാസ്താവ്, ഗണപതി, മുരുകൻ എന്നിവർ ലോകം ചുറ്റി സഞ്ചരിച്ച് ക്ഷീണിച്ച് ഇവിടെ എത്തി. സസ്യശ്യാമള ശീതളവും സോപാന സദൃശവുമായ ഈ ചെറുകുന്നിൻ പ്രദേശത്തെ തഴുകി ഒഴുകുന്ന ആറും ആറ്റിൻ തീരവും, പടിഞ്ഞാറു നിന്നുള്ള കാറ്റും ഇവരെ വല്ലാതാകർഷിച്ചു. അങ്ങനെ ഈ ഐവർ (അഞ്ചു പേർ) വസിച്ച സ്ഥലമായതുകൊണ്ട് ഐരൂർ എന്ന സ്ഥലനാമമുണ്ടായി എന്നാണ് ഐതിഹ്യം. സമീപ പ്രദേശത്തു കാണുന്ന നെൽവയലുകൾ ഊമൻപിള്ളി അകവൂർമഠക്കാർക്കായിരുന്നു. ഇവർക്കായിരുന്നു ക്ഷേത്ര ഭരണമെന്നും പറയപ്പെടുന്നു. ആ ക്ഷേത്രത്തിൽ അഞ്ചുമൂർത്തികൾ വാഴുന്നതിനാൽ അഞ്ചുമൂർത്തി ക്ഷേത്രമെന്നുമറിയപ്പെടുന്നു. സാംസ്ക്കാരിക ചരിത്രം പണ്ടത്തെ ദേശിങ്ങനാടിനേയും വേണാടിനേയും വേർതിരിച്ചിരുന്ന അതിർത്തി ഇലകമൺ പ്രദേശമായിരുന്നു. ചാവർകാവിനടുത്ത് അടുത്തകാലത്ത് ഗുഹകൾ കണ്ടെത്തിയിരുന്നു. മനുഷ്യവാസമുണ്ടായിരുന്നതിന്റെ ലക്ഷണങ്ങളും ആയുധങ്ങളുടെ തുരുമ്പെടുത്ത അവശിഷ്ടങ്ങളും ഇവിടെ കാണാം. പഞ്ചപാണ്ഡവർ അജ്ഞാതവാസക്കാലത്ത് താമസിച്ചിരുന്ന സ്ഥലമായതുകൊണ്ട് “പാണിൽ” എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത്തെ കൊല്ലന്റഴികം ആയുധമുണ്ടാക്കുവാൻ വേണ്ടി കൊല്ലൻമാർ താമസിച്ചിരുന്ന സ്ഥലമായിരുന്നു എന്നുമാണ് ഐതിഹ്യം. ഇലവുംമൂട്ടിൽ ഒരു ശാസ്താക്ഷേത്രമുണ്ട്. കടവിൻകര ഭഗവതിക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്തു വരുന്നത് ഈ ക്ഷേത്രത്തിലാണ്. മാവേലിക്കര കൊട്ടാരത്തിലുള്ള കൊല്ല വർഷം 750-ലെ ചെമ്പുപട്ടയത്തിൽ ഈ ക്ഷേത്ര മഹാത്മ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പണ്ടുകാലത്ത് യുദ്ധത്തിന് പരിശീലനം ലഭിച്ച യോദ്ധാക്കളെ കൊടുത്തിരുന്നത് ഇലകമണിലെ മാടമ്പിമാരായിരുന്നു. കളരിക്കൽ, മേച്ചേരി എന്നീ വീടുകൾ ഇപ്പോഴും ഇവിടെയുണ്ട്. അന്നത്തെ പല്ലക്കുചുമട്ടുകാർ കൂറാൻമാർ എന്നാരു വർഗ്ഗക്കാരായിരുന്നു. കൂറാൻപുരയിടം, പണിക്കലഴികം എന്നീ വീടുകളും ഇപ്പോഴുമുണ്ട്. ഇലകമൺ മാധവപുരത്ത് അച്ചുതക്കുറുപ്പ് ശാസ്ത്രികൾ രചിച്ച “മാതൃഭൂമി” എന്ന പുസ്തകത്തിലെ (പേജ് 33) ഒരു പ്രസക്തഭാഗം ഇങ്ങനെയാണ്. “മുകിലന്മാരുടെ പടയോട്ടക്കാലത്ത് സൈന്യം താവളമടിച്ച സ്ഥലത്തിന് പാളയംകുന്ന് എന്ന പേരു കിട്ടി. പാളയംകുന്നിൽ താവളമടിച്ച് സൈന്യം ആക്രമണത്തിന് തയ്യാറായി. അതിനടുത്തുള്ള കടവിൻകര ക്ഷേത്രക്കാവിലുള്ള വലിയ മരത്തിൽ കടന്നൽക്കൂട്ടങ്ങൾ കൂടു കെട്ടിയിരുന്നു. യുദ്ധത്തിന്റെ കാഹളംവിളി മുഴങ്ങി. അക്കരെ മുകിലൻമാരും ഇക്കരെ നമ്മുടെ പടയാളികളും. ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങൾ. പെട്ടെന്ന് കാവിനുള്ളിലെ മരത്തിലുണ്ടായിരുന്ന കടന്നൽകൂട്ടിൽ അമ്പുകൾ തുരുതുരാ പായിച്ചു. കൂട്ടത്തോടെ കടന്നലുകൾ മുകിലസേനകളെ ആക്രമിക്കാൻ തുടങ്ങി. കടന്നൽകുത്തു സഹിക്കാൻ കഴിയാതെ സേനകൾ നാലുപാടും പലായനം ചെയ്തു. നമ്മുടേ സേനകൾ മുന്നേറി. ശത്രുക്കൾ തോറ്റു പിൻതിരിഞ്ഞോടി”. പഞ്ചായത്തിൽ നാനജാതി മതസ്ഥരായ ജനങ്ങളുടെ ആരാധനാലയങ്ങൾ ഉണ്ട്. നടയറ കായലിനു സമീപത്താണ് സുപ്രസിദ്ധമായ അയിരൂർ സെന്റ്തോമസ് ചർച്ച് സ്ഥിതി ചെയ്യുന്നത്.