സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം
പാലക്കാട്
- കേരളത്തിന്റെ നെല്ലറ
- പാലമരങ്ങളുടെ നാട്
- കരിമ്പനകളുടെ നാട്
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല
- തീരപ്രദേശം ഇല്ലാത്ത ജില്ല
- വേലപൂരങ്ങളുടെ നാട്
എന്റെ നാട്
പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന മുറുകെ പിടിക്കുന്ന സുന്ദരമായ നാട്
ഭൂഘടന
- വിസ്തൃതി 4480 ചതുരശ്രകിലോമീറ്റർ.
- ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു.
- ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു.
- തെക്ക്-തൃശ്ശൂർ.
- വടക്ക് -മലപ്പുറം.
- കിഴക്ക് -തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല.
- പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും.