ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ.

മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി ദേശീയപാത ബൈപ്പാസിനും തിരുവനന്തപുരം വിമാനത്താവളത്തിനും ഇടയിൽ  സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് മുട്ടത്തറ. പഴയ രാജകീയ ജലപാതയായിരുന്ന പാർവതി പുത്തനാറിന്റെ തീരത്താണ് പൊന്നറ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മുട്ടത്തറ സഹകരണ ബാങ്ക്
  • മുട്ടത്തറ വില്ലേജ് ഓഫീസ്
  • സിബിഐ കേന്ദ്രം
  • സി ഐ എസ് എഫ് കേന്ദ്രം
  • ബി എസ് എഫ് കേന്ദ്രം

ശ്രദ്ധേയരായ വ്യക്തിക

  • പൊന്നറ ശ്രീധരൻ

ആരാധനാലയങ്ങൾ

  • ചിറക്കൽ മഹാവിഷ്ണു ക്ഷേത്രം
  • നീലകണ്ഠേശ്വരം ശിവക്ഷേത്രം
  • വടുവത്തു മഹാവിഷ്ണു ക്ഷേത്രം
  • പനമൂട് ദേവി ക്ഷേത്രം
  • ബീമാപള്ളി ഷെരീഫ് ദർഗ
  • വെട്ടുകാട് പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • റോസ്മിനി കോൺവെന്റ് സ്കൂൾ മുട്ടത്തറ
  • എസ് പി ടി എം ജി യുപിഎസ് ശ്രീവരാഹം മുട്ടത്തറ
  • ജി യു പി എസ് ബീമാപള്ളി മുട്ടത്തറ
  • ബീമ മഹീൻ മെമ്മോറിയൽ എച്ച്എസ്എസ് മുട്ടത്തറ
  • നവഭാരത് പ്രൈമറി സ്കൂൾ മുട്ടത്തറ
  • സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ
  • ജി യുപിഎസ് വലിയതുറ