എ.യു.പി.എസ് എടക്കാപറമ്പ/എന്റെ ഗ്രാമം
എടക്കാപറമ്പ്
കേരളസംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് എടക്കാപറമ്പ്. തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്നു.വടക്കഞ്ചേരി ഡിവിഷനിൽ പെടുന്നു.
മലപ്പുറംജില്ലാ ആസ്ഥാനത്ത് നിന്ന് പടിഞ്ഞാറോട്ട് 14 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേങ്ങരയിൽ നിന്ന് 9കിലോമീറ്റർ .സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 360കിലോമീറ്റർ. വേങ്ങര (4കിലോമീറ്റർ) , പെരുവള്ളൂർ (5കിലോമീറ്റർ) , നെടിയിരുപ്പ് (6കിലോമീറ്റർ) , എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള ഗ്രാമങ്ങൾ. തെക്ക് വേങ്ങര ബ്ലോക്ക്, പടിഞ്ഞാറ് തിരൂരങ്ങാടി ബ്ലോക്ക്, കിഴക്കോട്ട് മലപ്പുറം ബ്ലോക്ക് എന്നിവയാൽ ചുറ്റപ്പെട്ടതാണ് എടക്കാപറമ്പ്. മലപ്പുറം, തിരൂർ, കോഴിക്കോട് എന്നിവയാണ് എടക്കാപറമ്പിന് സമീപമുള്ള നഗരങ്ങൾ.
ഭൂമിശാസ്ത്രം
തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി പ്രത്യേകതകൾ കൂടിയതാണ്.വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്.
പ്രധാന പൊതു സഥാപനങ്ങൾ
- ജി എൽ പി സ്കുൂൾ
- എ.യു.പി.എസ് എടക്കാപറമ്പ
- ജനകീയ ആരോഗ്ര കേന്ദ്രം
- അംഗനവാടി
- അക്ഷയ സെന്റർ
- പൊതുവിതരണ കേന്ദ്രം
ആരാധനാലയങ്ങൾ
. എടക്കാപറമ്പ് ജുമാമസ്ജിദ്
.പെരണ്ടകൽ ക്ഷേതൃം
.കിഴകേപുരയ്കൽ ശീസുബൃമണൃസാമി ക്ഷേതൃം
വിദ്യാലയങ്ങൾ