ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അച്ചനമ്പലം

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതകൾ നിറഞ്ഞു നിന്നിരുന്ന ശുദ്ധജലവും ശുദ്ധവായുവും ഒട്ടേറെ സുകൃതങ്ങളായി സമ്പന്നമായ ഒരു നാട്ടിൻപുറം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്.

പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ

  • കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കൃഷിഭവൻ
  • വില്ലേജ് ഓഫീസ്
  • ഗ്രാമീണ ബാങ്ക്
  • അർബൻ ബാങ്ക്
  • കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി
  • കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ

ശ്രദ്ധേയമായ വ്യക്തികൾ

പി എ ബി അച്ചനമ്പലം

ആരാധനാലയങ്ങൾ

  • തോന്നിയിൽ കുടുംബ ക്ഷേത്രം
  • പെരണ്ടക്കൽ ഭഗവതി ക്ഷേത്രം
  • അച്ചനമ്പലം ജുമുഅത്ത് പള്ളി
  • അച്ചനമ്പലം മുജാഹിദ് പള്ളി
  • സലഫി മസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എം യുപിഎസ് കണ്ണുമംഗലം
  • ജി എൽ പി എസ് കണ്ണുമംഗലം
  • എം എച്ച് എം എ യുപി സ്കൂൾ
  • എം ഇ എസ് സെൻട്രൽ സ്കൂൾ

ചിത്രശാല

19864achannambalam.jpg