ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ എടവണ്ണ പഞ്ചായത്തിലാണ് പന്നിപ്പാറ എന്ന എൻ്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്.പണ്ടത്തെ കാലത്ത് വേട്ടയാടൽ നടത്തിയിരുന്നെല്ലോ. വേട്ടയ്ക്ക് പോയി കിട്ടുന്ന പന്നിയെ കശാപ്പ് ചെയ്ത് അതിൽ പങ്കെടുത്തിരുന്നവർക്ക് വിഹിതം വച്ചിരുന്നത് ഒരു പാറപ്പുറത്ത് വച്ചായിരുന്നു.അങ്ങനെയാണ് പന്നിപ്പാറ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു .മലബാർ കലാപകാലത്ത് അതിൽ പങ്കെടുത്ത ഒരു പാട് ആളുകൾ ഈ പ്രദേശത്തുണ്ട്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ പന്നിപ്പാറയിലെ ഒരു പാട് ബന്ധുക്കൾ ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു. വിവിധ മതവിഭാഗങ്ങളിൽ പെടുന്ന തികച്ചും പച്ചയായ മനുഷ്യരുടെ നാടാണ് പന്നിപ്പാറ. സഹായ മനസ്ക്കരായ ഒരു പറ്റം ആളുകളുടെ സേവനമാണ് നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം.കൃഷി ഉപജീവനമാക്കിയിരുന്ന ഒരു തലമുറ സേവനമേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സവിശേഷതയാണ് ഇപ്പോൾ നമുക്ക് ദർശിക്കാനാവുക. തുവ്വക്കാട്, പള്ളിമുക്ക് , പാലപ്പെറ്റ , പാവണ്ണ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത്.

ഭൂമിശാസ്ത്രം

ചാലിയാർ‍‍‍‍‍‍‍‍‍‍‍‍‍‍‍ തൂക്കുപാലം‍‍ stadium chaliyar view chaliyar

       ചാലിയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ  ഗ്രാമമാണ് പന്നിപ്പാറ. കുന്നുകളും വയലുകളും തോടുകളും എല്ലാം ചേർന്ന്      പ്രകൃതി രമണീയമാണിവിടം.

ചിത്രശാല nature nature2 scene1