ജി.എച്ച്.എസ്. മീനടത്തൂർ/എന്റെ ഗ്രാമം
മീനടത്തൂർ
മലപ്പുറം ജില്ലയിലെ താനാളൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറു പ്രദേശം ആണ് മീനടത്തൂർ. മധ്യകാല ഘട്ടത്തിൽ വെട്ടത്തു നാടിന്റ ഭാഗമായിരുന്നു ഈ പ്രദേശം. താനാളൂർ പഞ്ചായത്തിലെ 13,14,16 വാർഡുകളിലായി ഈ പ്രദേശം വ്യാപിച്ച കിടക്കുന്നു. മീനടത്തൂർ പ്രദേശത്തിന്റെ സ്ഥലനാമ ചരിത്രം നോക്കുമ്പോൾ മൂന്നു അഭിപ്രായങ്ങൾ നമുക്ക് കാണാൻ സാധിക്കും.
കോഴിക്കോട്ടെ ഭരണാധികാരി ആയിരുന്ന സാമൂതിരിയുമായി വെട്ടത്തുനാട് ഭരണാധികാരി ആയിരുന്ന ശങ്കരൻ തിരുമുൽപ്പാട് സൗഹൃദ ബന്ധം പുലർത്തിയിരുന്നു. ഇക്കാലത്തു മാമാങ്കവുമായി ബന്ധപ്പെട്ട ചില തയ്യാറെടുപ്പുകൾക്കായി ചില ഒരു മീനഭരണി നാളിൽ ചൂടുള്ള സമയത് ,ശങ്കരൻ തിരുമുൽപ്പാട് ,മീനടത്തൂർ പ്രദേശത്തു വരികയും ,അങ്ങനെ അദ്ദേഹം മീനമാസത്തിൽ എത്തിച്ചേർന്ന സ്ഥലം എന്ന നിലയിൽ പ്രദേശത്തിന് മീനടത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു. മീനടത്തൂർ പ്രദേശത് ആദ്യകാലങ്ങളിൽ നിരവധിയായ ചെറു കുളങ്ങൾ ഉണ്ടായിരുന്നു. അതിൽ അനേകം മീനുകൾ ഉണ്ടെന്നും പറയപ്പെടുന്നു .ആയതിനാൽ മീനുകൾ സുലഭമായി ലഭ്യമായതുകൊണ്ടാണ് പ്രദേശത്തിനു മീനടത്തൂർ എന്ന പേര് കൈ വന്നത് എന്നും പറയപ്പെടുന്നു. താനൂർ പ്രദേശത്തെ പുതിയ കടപ്പുറത്തു നിന്നും വലിയ രീതിയിൽ മൽസ്യം കൊണ്ടുവന്നു ഇന്നത്തെ മീനടത്തുർ പ്രദേശത്തു വിൽപ്പന നടത്തിയിരുന്നു. ഇത് വാങ്ങുന്നതിനായി അകലെ ഉള്ള ആളുകൾ പോലും ഇവിടെ എത്തിയിരുന്നു. ഇത്തരത്തിൽ മൽസ്യം വലിയ രീതിയിൽ വ്യാപാരം നടത്തിയ പ്രദേശം എന്ന നിലയിൽ മീനടത്തൂർ എന്ന പേര് വന്നു.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ താനാളൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് മീനടത്തൂർ. തിരൂരിനും താനുരിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശം.
പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫിസ് മീനടത്തൂർ
- താനാളൂർ പഞ്ചായത്തു