എന്റെ ഗ്രാമം

  • ചരിത്രതീതകാലത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്തിരുന്നതെന്ന് പരക്കെവിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് നിന്ന്30 മിനിറ്റ് അകലെയുള്ള ചെറിയ പച്ച കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വരവൂർ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നപ്രസിദ്ധമായ പാലക്കൽ പൂരം സാധാരണയായി ഫെബ്രുവരി മാസത്തിലാണ് നടക്കുന്നത്

ചിത്രശാല

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്.വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു.കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത് .മണ്ണിന്റെ സവിശേഷത കൊണ്ടും ജൈവ കൃഷിയായതിനാലും വരവൂരിലെ കൂർക്കയ്ക്ക് സ്വാദേറുമെന്നാണ് വിശ്വാസം.