ഡി.യു.എച്ച്.എസ്. പാണക്കാട്/എന്റെ ഗ്രാമം

പ്രകൄതി ഭംഗിയാൽ ചുറ്റപ്പെട്ട പാണക്കാട് ഗ്രാമം.

പാണക്കാട്

ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പാണക്കാട് . കടലുണ്ടിപ്പുഴയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പാണക്കാട് തങ്ങൾ കുടുംബമാണ് ഈ ഗ്രാമത്തെ പ്രസിദ്ധമാക്കുന്നത്. മലപ്പുറം നഗരത്തിലെ ജനവാസ മേഖലകളിലൊന്നാണ് പാണക്കാട്. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി 2013-14 അധ്യയന വർഷത്തിൽ പാണക്കാട് കാമ്പസ് ആരംഭിച്ചു.

ശ്രദ്ധേയരായ വ്യക്തികൾ

മർഹൂം സയ്യിദ് മുൂഹമ്മദ് അലി ശിഹാബ് തങ്ങൾ

 
മർഹൂം സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ (മേയ് 4, 1936 - ഓഗസ്റ്റ് 1, 2009). 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്‌.ഒരു കാലഘട്ടം ദർശിച്ച ഏറ്റവും വലിയ നേതാവ്. അദ്ദേഹത്തെ കേരള സമൂഹം നോക്കി കണ്ടത് കേരളീയ മുസ്ലിം സമുദായത്തിന്റെ ആത്മീയാചാര്യനും മതേതരത്വത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും മാതൃകാപുരിഷൻ എന്ന നിലക്കുമാണ്.ഒരു ഗ്രാമപഞ്ചായത്ത് മെമ്പർ പോലും അല്ലാത്ത ശിഹാബ് തങ്ങളുടെ പേരിൽ ഇന്ത്യ ഗവൺമെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കി അദ്ദേഹത്തെ ആദരിച്ചു. പാർലമെന്റിലെ ഇരു സഭകളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ നാനാ മതത്തിൽ പെട്ടവരും സമുദായങ്ങളിൽ പെട്ടവരുമായ ആയിരങ്ങൾ അവരവരുടെ ദുഃഖങ്ങളും ഭാരങ്ങളും ഇറക്കി വയ്ക്കാൻ തങ്ങളെ കാത്തുനിൽക്കുന്നത് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ പതിവ് കാഴ്ചയാണ്.