ഗവ. ഫിഷറീസ് വി എച്ച് എസ് എസ് കൈപ്പമംഗലം/എന്റെ ഗ്രാമം
കൈപ്പമംഗലം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് കൈപ്പമംഗലം എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊടുങ്ങല്ലുരിന്റെയും തൃപ്രയാറിന്റെയും ഏകദേശം മധ്യഭാഗത്താണ് ഈ സ്ഥലം. പടിഞ്ഞാറ് അറബിക്കടലും, കിഴക്ക് കനോലി കനാലും അതിരിടുന്ന ഈ പ്രദേശം ഒരു തീരസമതല പ്രദേശമാണെന്ന് പറയാം. കൈപ്പമംഗലത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് ഗവൺമെൻറ് ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനുള്ളത്.
പേരിന്റെ ഉത്ഭവം
"കയ്പ്പമംഗലം" അഥവാ " കൈപ്പമംഗലം". രണ്ടും ഒന്നുതന്നെയാണ്. കൈപ്പമംഗലമെന്ന പേരിന്റെ ഉത്ഭവത്തിന് രണ്ട് ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്. അതിലൊന്ന് പാശ്ചാത്യർ അയിരൂരിനടുത്ത് കപ്പിലിറങ്ങിയ കപ്പൽ മണ്ഡപം പിന്നീട് കൈപ്പമംഗലമായി എന്നാണ്. മറ്റൊന്ന് കപ്പം പിരിക്കുന്നവരുടെ മംഗലം എന്നർത്ഥത്തിൽ കപ്പമംഗലം പിന്നീട് കൈപ്പമംഗലമായി എന്നാണ് .