വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/Say No To Drugs Campaign
ലഹരി വിരുദ്ധ ക്ലബ്
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലബ് ശ്രീമതി ഇന്ദു ടീച്ചറുടെ നേതൃത്ത്വത്തിൽ രൂപീകരിക്കാൻ തീരുമാനിച്ചു. എല്ലാ ക്ലാസ്സിനെയും പ്രതിനിതീകരിച്ച് 2 കുട്ടികൾ വീതം ഈ ഗ്രൂപ്പ് അംഗങ്ങളാക്കുന്നതിനും ഒരു വാർഷിക കലണ്ടർ രൂപികരിക്കുകയും എല്ലാ മാസവും ഒന്ന രണ്ട് ആക്റ്റിവിറ്റീ വീതം ഈ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയും അവ digital magazine ആക്കുകയും ചെയ്യാം എന്നും തീരുമാനിച്ചു. ക്ലാസ് തലത്തിൽ presentation നനടത്തി പ്രശ്നോത്തരി നടത്താം എന്നും വിജയികളെ അടുത്തതല മത്സരത്തിലേക്ക് അയക്കാം എന്നും തീരുമാനിച്ചു. June 26 തിങ്കളാഴ്ച ഈ ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ഉപന്യാസ രചന മുതലായവ നടത്താനും തീരുമാനിച്ചു.