ഗവ. യു പി എസ് ബീമാപ്പള്ളി/വായനതട്ടുകട

കുട്ടികളിൽ വായനാശീലം വളർത്തുവാനായി സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി എന്നിവയ്ക്ക് പുറമേ വായനാ തട്ടുകട എന്ന ആശയം പുതുമയേറിയതായിരുന്നു. രണ്ടാം നിലയിലെ വരാന്തയിൽ കുട്ടികൾക്ക് പ്രാപ്യമായ രീതിയിൽ അവർക്ക് ആസ്വാദ്യകരമാകുന്ന പുസ്തകങ്ങൾ ഒരുക്കിയിട്ടുണട്. ഇഷ്ടമുള്ള പുസ്തകങ്ങൾ വിശ്രമവേളകളിൽ വായിച്ച് വായനാശീലം പരിപോഷിപ്പിക്കാൻ വായനാ തട്ടുകട എന്ന നൂതനാശയം സഹായിച്ചിട്ടുണ്ട്.
