A.M.L.P.S. Cheppur

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18412 (സംവാദം | സംഭാവനകൾ)
A.M.L.P.S. Cheppur
വിലാസം
ചേപ്പൂര്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201718412




മത സൌഹാര്‍ദത്തിന്റെയും സര്‍ഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകള്‍ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂര്‍! പ്രഭാത സൂര്യന്റെ പൊന്‍ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സില്‍ നന്‍മയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാന്‍ ഇവിടെ തലമുറകള്‍ക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എല്‍. പി സ്കൂള്‍ ചേപ്പൂര്‍!! "വിദ്യാധനം സര്‍വധനാല്‍ പ്രധാനം". ഈ ആശയത്തിലേക്ക് സമൂഹം കൊതിച്ചു കൊണ്ടിരിക്കുന്നു. ഉദ്ദേശ്യങ്ങള്‍ പലതാകാം. എങ്കിലും ഇതിന്റെ ശരിയായ അര്‍ഥത്തിലെത്താന്‍ കടമ്പകള്‍ ഇനിയും ഏറെയില്ലേ?. പഠിപ്പിക്കാന്‍ എത്ര ചെലവാക്കാനും സമൂഹം തയ്യാറായിക്കഴിഞ്ഞു. പഴയകാല 'ഇല്ലായ്മകള്‍' മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകള്‍ മാത്രം!.

ചരിത്രം

ചേപ്പൂര് ഊത്താലക്കല്‍ ഓത്തുപള്ളിയിലൂടെ കടന്ന്‍ വന്ന ചേപ്പൂര് എ. എം .എല്‍. പി സ്കൂള്‍ 1922 ലാണ് സ്ഥാപിതമായത്. മുന്‍ മാനേജര്‍ പരേതനായ സി എം സുലൈമാന്‍ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരന്‍ രായീന്‍ കുട്ടി സാഹിബും ചേര്‍ന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂള്‍ യാഥാര്‍ഥ്യമായത്. ഊത്താലക്കല്‍ ഭാഗത്ത് നിന്ന്‍ സ്കൂളിന്റെ പ്രവര്‍ത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂണ്‍ കാലില്‍ കെട്ടിയ അരച്ചുമര്‍ പുല്‍ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്. ബ്ലോക്കില്‍ നിന്നുള്ള ഗ്രാന്‍റും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാന്‍ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയര്‍ത്തുവാന്‍ കാരണമായി. മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ല്‍ KER പ്രകാരത്തില്‍ 3 ക്ലാസ്സ് റൂമുകളുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നു.

"https://schoolwiki.in/index.php?title=A.M.L.P.S._Cheppur&oldid=202553" എന്ന താളിൽനിന്ന് ശേഖരിച്ചത്