ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ
ഒക്ടോബർ2 : നമ്മുടെ സ്കൂളിൽ ഗാന്ധിജയന്തി വളരെ സമുചിതമായ രീതിയിൽ ആഘോഷിച്ചു.രാവിലെ 9 മണി മുതൽ ആരംഭിച്ച വിവിധ പ്രോഗ്രാമുകളിൽ എസ് പി സി ,ജെ ആർ സി ,എൻ എസ് എസ് , ഗാന്ധിദർശൻ വോളണ്ടിയേഴ്സ് നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി അവർകൾ, പി ടി എ പ്രസിഡൻറ്
ശ്രീ ബാബുരാജ് അവർകൾ,എസ് പി സി കോർഡിനേറ്റർ ശ്രീ സുനിൽ അവർകൾ എൻ എസ് എസ് കോർഡിനേറ്റർ ശ്രീ രാജേഷ് അവർകൾ ,ഗാന്ധിദർശൻ കോർഡിനേറ്റർ ശ്രീമതി സ്നേഹ ടീച്ചർ തുടങ്ങിയവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. രാവിലെ തന്നെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഗാന്ധി പ്രഭാഷണവും നടത്തപ്പെട്ടു.അതിനുശേഷം ഗാന്ധി കലോത്സവം നടത്തപ്പെട്ടു.വ്യത്യസ്ത മത്സരങ്ങളിൽ,വിവിധ വിദ്യാർഥികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ,നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതം സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഒക്ടോബർ 5: വെഞ്ഞാറമൂടിന്റെ കലാസാംസ്കാരിക പൈതൃകം ഉൾക്കൊണ്ട്, ഇളം തലമുറ നിറക്കാഴ്ചകൾ ഒരുക്കിയ ദിനം.
കൗമാര ഹൃദയങ്ങളിൽ സർഗ്ഗാത്മക ലഹരി നിറഞ്ഞ,ഭാവനാ സമ്പുഷ്ടമായ, കലോത്സവത്തിന്റെ ഒന്നാം ദിനം കടന്നുപോയി.അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ, വർണ്ണാഭമായി ഈ ദിനം കൊണ്ടാടി. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അണിനിരന്ന ഉദ്ഘാടന വേദിയും ജയ പരാജയങ്ങളുടെ ആശങ്കകളില്ലാതെ ഇളം മനസ്സുകളുടെ അവതരണവേദികളും, ഒരുപോലെ മികവുറ്റതായിരുന്നു.ഒടുവിൽ സമ്മാനങ്ങൾ വാങ്ങി ചിലർ മടങ്ങിയപ്പോഴും, ഓരോ മിഴികളിലും നാളെയെക്കുറിച്ചുള്ള പൊൻ പ്രതീക്ഷകളായിരുന്നു...ആർപ്പുവിളികൾ നിറഞ്ഞ ചില ആഘോഷ നിമിഷങ്ങളിലേക്ക്....
ഒക്ടോബർ 6 : കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും, കൗമാര ഹൃദയങ്ങൾ ആവേശപൂർവ്വം ഓരോ വിഭാഗങ്ങളിലും പങ്കാളികളായി.അരങ്ങിലും അണിയറയിലും അദ്ധ്യാപകരും വിദ്യാർത്ഥികളും സാമോദം പങ്കുചേർന്നു. ഓരോ വേദികളേയും സമ്പുഷ്ടമാക്കി പ്രോഗ്രാമുകൾ ആസ്വദിച്ചവരും, സമ്മാനങ്ങൾ കരസ്ഥമാക്കിയവരും ,പിന്നിലാക്കപ്പെട്ടവരും, ഒരുപോലെ ഈ സർഗോത്സവത്തിൽ കരഘോഷങ്ങൾ പകുത്തു.ഒടുവിൽ കർട്ടൻ വീണിട്ടും നൃത്ത സംഗീത നൂപുര ധ്വനികൾ ഓരോ ഹൃദയങ്ങളിലും മിടിച്ചുകൊണ്ടിരുന്നു...ചിലങ്കകളും മേളക്കൊഴുപ്പും നിറഞ്ഞ വേദികളിലെ ശബ്ദനിറവുകൾക്ക്, ഇനി ചെറിയൊരിടവേള...ചില ആഘോഷ നിമിഷങ്ങളിലേക്ക്