സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24

ജൂൺ

പ്രവേശനോത്സവം

2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോ‍ടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും വിതരണം ചെയ്തു.



പരിസ്ഥിതി ദിനം ( ജൂൺ 5)

2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ

ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ

ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ

തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ


വായനാദിനം ( ജൂൺ 19)

വായനാ ദിനത്തിനോട് അനുബന്ധിച്ച് ഒരാഴ്ച്ച വായനവാരാചരണമായി കൊണ്ടാടി . ജൂൺ 19 വായനാദിനാചരണവും വിജയോത്സവും

സംഘടിപ്പിച്ചു. വായനാ വാരാചരണം ശ്രീമതി കാർത്തിക,അന്ന തോമസ്(ശിശു സംരക്ഷണ ഓഫീസർ & കവയിത്രി) എന്നിവർ ഉദ്ഘാടനം

ചെയ്തു. ശ്രീമതി ലൈല സജി (ഡിവിഷൻ കൗൺസിലർ ) രാജപുരസ്കാർ പ്രതികളെ ആദരിച്ചു. ഫാ.സുനിൽ വട്ടകുന്നേൽ ( സ്കുൂൾ മാനേജർ)

അധ്യക്ഷം വഹിച്ചു. ശ്രീ രാജു ജോസഫ്, ശ്രീ ബൈജു ജോർജ് (PTA പ്രസിഡന്റ്) ,ശ്രീമതി സീന തറപ്പേൽ (MPTA പ്രസിഡന്റ്) എന്നിവർ

ആശംസകൾ അറിയിച്ചു.



ലഹരി വിരുദ്ധ ദിനം

26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം

മുതലായ മത്സരങ്ങളും നടത്തി .


സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ

കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസി‍ഡന്റ്, സ്കൂൂൾ തല

ഭാരവാഹികളെയും തിരഞെടുത്തു.


ചന്ദ്രയാൻ 3

രാജ്യത്തിന് അഭിമാന നിമിഷം

ചന്ദ്രയാൻ 2ന്റെ വിക്ഷേപണത്തിനുശേഷം ഗവേഷണം ന‍ടത്താൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സ്പെയസ് റിസർച്ച് ഓർഗനൈസേഷന്റെ

മൂന്നാമത്തെ ചന്ത്രയാൻ വിക്ഷേപണം എല്ലാ കുട്ടികൾക്കും ലൈവായി കാണുവാനും നമ്മുടെ രാജ്യത്തിന്റെ അഭിമാനനിമിഷത്തിൽ

പങ്കു ചേരുവാനും സാധിച്ചു





ചന്ദ്രയാൻ 3 അവിസ്മരണീയമാക്കി സെന്റകാതറിൻസ്

നാഗസാക്കി ദിനം


രണ്ടാം ലോകമഹായുദ്ധത്തിന്റെ ഓർമ്മപെടുത്തലും, ആയിരകണക്കിന് ആളുകളുടെ ജീവൻ കവർന്നെടുത്ത നാഗസക്കി ദിനത്തിന്റെ

ഓർമ്മയുണർത്തി അധ്യാപകർ യുദ്ധത്തിന്റെകെടുതികളും ദൂഷ്യഫലങ്ങളെയും ബോധ്യപെടുത്തുന്നതിനായി വീ‍ഡിയോ പ്രദർശനവും

വിവിധ പരിപാടികളും സംഘടിപ്പിക്കുകയും യുദ്ധവിമുക്തമായ ഒരു പുതിയ ലോകം ഉണ്ടാകട്ടെ എന്ന സന്ദേശവുമായി

" യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രവാക്യം ഏറ്റെടുത്ത് കുട്ടികൾ നാഗസാക്കി ദിനം കൊണ്ടാടി.


ഓഗസ്റ്റ് 15

200 വർഷത്തോളം നിരവധി സ്വാതന്ത്രദിന സമര സേനാനികൾ ബ്രട്ടീഷുകാർക്കെതിരെ ധീരമായി പോരാടി രാജ്യത്തെ സ്വതന്ത്രമാക്കി.

അഹിംസയിലൂടെ സ്വാതന്ത്രത്തിലേക്കുള്ള വഴി കാണിച്ചുതന്ന ഗാന്ധിജിയും, രാജ്യത്തിനുവേണ്ടി വീരമ്രുത്യു വരിച്ച സമരസേനാനികളെ അനുസ്മരിച്ചും, സ്വാതന്ത്രംനേടിത്തന്ന വിപ്ലവകാരികൾക്ക് ആദരാഞ്ജലികളും ആദരവും പ്രകടിപിച്ചുകൊണ്ടും 77 -ാമത് സ്വാതന്ത്യദിനാഘോഷം വിവിധ മത്സരങ്ങളോടുകൂടി ആഘോഷിച്ചു .


ഓണാഘോഷം

നന്മയുടെ സമ്യദ്ധിയുടെ ആഘോഷത്തിന്റെ ആർപ്പു വിളിയുമായി ഒരു പൊന്നോണം കൂടി വന്നു ചേർന്നു .ഓണം ഒരു ആഘോഷം മാത്രമല്ല

ഒരു വിളവെടുപ്പ് ഉത്സവം കൂടിയാണല്ലോ പല ഐതിഹ്യങ്ങളും ചരിത്രങ്ങളും മനസ്സോടു ചേർത്ത് ഓണസദ്യഒരുക്കിയും ഓണ പൂക്കളം ഒരുക്കിയും ഓണ കളികൾ കളിച്ചും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചും സെന്റ് കാതറിൻസ് കുടുംബം മനോഹരമായി ഓണം ആഘോഷിച്ചു.


അധ്യാപക ദിനം

1962 മുതൽ ലോക അധ്യാപക ദിനമായി ആചരിക്കുബോൾ അധ്യാപകരാണ് സമൂഹത്തിന്റെ നെടുംതൂണുകൾ രാഷട്രത്തിന്റെ ഭാവിയുടെ

നിർമ്മാണ ഘടകങ്ങളാണ് അധ്യാപകർ കുട്ടികളിലെ ഏറ്റവും മികച്ചത് കൊണ്ടുവരാനും രാജ്യത്തെ സേവിക്കാനും അധ്യാപകരില്ലാതെ രാജ്യത്തിന്

അടിത്തറയില്ല എന്ന ഉത്തമ ബോധ്യത്തോടും അധ്യാപകരുടെ സാമൂഹ്യ സാബത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ വിദ്യാർത്തികളു

ടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂല സാഹചര്യങ്ങൾ സ്യഷ്ടിക്കാനും ഈ ദിനം സഹായിക്കുന്നു ഡോ: എസ് രാധാക്യഷണന്റെ ജന്മദിനത്തിന്റെ ഓർമ്മ പുതിക്കിയും , സ്കൂളിലെ എല്ലാ ജീവനക്കാരെയും ഉൾപെടുത്തി സ്കൂൾ പാർലമെന്റി ന്റെ നേത്രുത്വത്തിൽ

വിവിധ പരുപാടികൾ സംഘടിപിച്ചു..