സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
പരിസ്ഥിതി ദിനം
പോസ്റ്റർ രചന
യോഗാദിനം
'മാലിന്യ മുക്തം നവകേരളം ' SOUPARNIKA SUJU,8B

2023-2024

പ്രവേശനോത്സവം ജൂൺ 1-2023

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ2023 -24 വർഷത്തെ  പ്രവേശനോത്സവം 01/ 06 / 2023 ന് രാവിലെ 10 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .

മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു

തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച യോഗത്തിൽ PTA പ്രസിഡന്റ് ശ്രീ മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു .സിന്ധു .ബി ,പ്രിൻസിപ്പാൾ , VHSS കരവാരം സ്വാഗത പ്രസംഗം നടത്തി .ശ്രീമതി പ്രസീദ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു .മുഖ്യാതിഥി DIET ഫാക്കൽറ്റി ശ്രീമതി സുലഭ ടീച്ചർ ,വിശിഷ്ടാതിഥി സ്‌കൂൾ മാനേജർ ശ്രീ .സുരേഷ് .ജി എന്നിവർ എത്തിച്ചേർന്നു .ശ്രീമതി വത്സല (വാർഡ് മെമ്പർ ),ശ്രീമതി കല (PTA വൈസ് പ്രസിഡന്റ് ),ശ്രീമതി .റീമ ,പ്രഥമാധ്യാപിക ,VHSS കരവാരം ,ശ്രീമതി മഞ്ജുഷ (സ്റ്റാഫ് സെക്രട്ടറി )എന്നിവർ ആശംസ അർപ്പിച്ചു .വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ് രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി . 2022 -23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .


 
ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആശംസിക്കുന്നു
 
പ്രവേശനോത്സവഉത്‌ഘാടനം
 
മാലിന്യ മുക്ത നവ കേരളം കുട്ടികളുടെ പോസ്റ്റർ നിർമാണം

മാലിന്യ മുക്തo നവ കേരളം -ജൂൺ 2

'മാലിന്യ മുക്തം നവകേരളം ' ക്യാമ്പയിന്റെ ഭാഗമായി ഉപന്യാസ രചന ,പോസ്റ്റർ നിർമാണ മത്സരം എന്നിവ സംഘടിപ്പിച്ചു

 
'മാലിന്യ മുക്തം നവകേരളം ' AMRUTHA .S ,8A
 
'മാലിന്യ മുക്തം നവകേരളം ' SARANYA SUJU, 10B
 
'മാലിന്യ മുക്തം നവകേരളം' :വിജയികളെ അനുമോദിക്കുന്നു 

പരിസ്ഥിതി ദിനം - ജൂൺ 5

ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .

ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),

ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി

 
ജൂൺ 5 ,2023 പരിസ്ഥിതി ദിനം
 
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശ്രീമതി .റീമ .T ,HM ,VHSS കരവാരം വൃക്ഷ തൈകൾ നടുന്നു
 
ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ട നിർമാണം

ജൂലൈ 27

എ .പി.ജെ.അബ്ദുൽ കലാം ഓർമ്മദിനം

 
അബ്ദുൽകലാം മഹത് വചനങ്ങൾ

ഇന്ത്യയുടെ മിസൈൽ മനുഷ്യൻ Dr .എ.പി.ജെ അബ്ദുൽ കലാം ഓർമദിനമായ ജൂലൈ 27 നു സയൻസ് ക്ലബ്ബിന്റെയും ഇംഗ്ലീഷ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കലാം ഓർമ്മ മരം നിർമ്മിച്ചു .ശാസ്‌ത്രജ്ഞൻ ആയിരുന്ന ആദ്യത്തെ രാഷ്ട്രപതി , സാങ്കേതിക വിദ്യവിദഗ്‌ദ്ധൻ എന്നി നിലകളിൽ പ്രശസ്‌തനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ  പാഠപുസ്തകമാണ് .വിദ്യാർത്ഥികളുമായി  സംവദിക്കുക എന്നത് അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു .അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നവയാണ് .ജനങ്ങളുടെ രാഷ്‌ട്രപതി എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം രാഷ്ടപതി സ്ഥാനം ഒഴിഞ്ഞ ശേഷം ഇഷ്ടമേഖലയായ അദ്ധ്യാപനം ,എഴുത്ത് ,പ്രഭാഷണം എന്നിവയിൽ  ശ്രദ്ധ കേന്ദ്രീകരിച്ചു .അദ്ദേഹത്തോടുള്ള ആദര സൂചകമായി വിദ്യാർഥികൾ കലാം മഹത് വചനങ്ങൾ ഉൾപ്പെടുത്തി ഓർമ്മ മരം തയ്യാറാക്കി.

 
പരിസ്ഥിതി ദിനം : JRC STUDENTS